വിജയരാഘവനും കെപിഎസി ലീലയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘പൂക്കാലം’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, സുഹാസിനി തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. സൂപ്പര്‍ ഹിറ്റായ ‘ആനന്ദ’ത്തിന് ശേഷം സംവിധായകന്‍ ഗണേഷ് രാജ് ഒരുക്കുന്ന സിനിമയാണ്. സ്‌നേഹ സമ്പന്നമായൊരു കുടുംബത്തിലെ ആഘോഷത്തിന്റെ വസന്തകാലം സമ്മാനിച്ചുകൊണ്ട് എത്തിയിരിക്കുന്ന ‘മനസ്സിലും പൂക്കാലം’ ഗാനം കൈതപ്രത്തിന്റെ രചനയില്‍ സച്ചിന്‍ വാര്യര്‍ സംഗീതം നല്‍കി ആലപിച്ചിരിക്കുന്നതാണ്. ജോണി ആന്റണി, അരുണ്‍ കുര്യന്‍, അനു ആന്റണി, റോഷന്‍ മാത്യു, അബു സലീം, ശരത് സഭ, അരുണ്‍ അജിത് കുമാര്‍, അരിസ്റ്റോ സുരേഷ്, അമല്‍ രാജ്, കമല്‍ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ്, രഞ്ജിനി ഹരിദാസ്,സെബിന്‍ ബെന്‍സണ്‍, ഹരീഷ് പേങ്ങന്‍, അശ്വനി ഖലേ, ജിലു ജോസഫ്, നിരണം രാജന്‍, കനകലത, അസ്തലെ, അഥീന ബെന്നി, ഹണി റോസ്, ഹരിത മേനോന്‍, കൊച്ചു പ്രേമന്‍, നോയ് ഫ്രാന്‍സി, മഹിമ രാധാകൃഷ്ണ, ശ്രീരാജ്, ആദിത്യ മോഹന്‍,ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.