മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ബസൂക്ക’യിലെ ആദ്യഗാനം റിലീസ് ചെയ്തു. ബസൂക്ക ലോഡിംഗ് എന്ന് പേര് നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രീനാഥ് ഭാസിയാണ്. ബിന്‍സ് രചന നിര്‍വഹിച്ച ഗാനത്തിന് സംഗീതം നല്‍കിയത് സയീദ് അബ്ബാസ് ആണ്. ചിത്രം ഏപ്രില്‍ 10ന് തിയറ്ററുകളില്‍ എത്തും. ബസൂക്കയിലെ ‘ലോഡിംഗ് ബസൂക്ക’ എന്ന ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. നടന്‍ ശ്രീനാഥ് ഭാസി ആലപിച്ച ഈ ഗാനത്തിന് ഈണം പകര്‍ന്നത് സയീദ് അബ്ബാസ് ആണ്. ബിന്‍സ് ആണ് ഈ ഗാനത്തിന് വരികള്‍ രചിച്ചത്. നാസര്‍ അഹമ്മദ് ആണ് ഗാനത്തിന്റെ ബാക്കിങ് വോക്കല്‍ നല്‍കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം തമിഴ് നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോനും നിര്‍ണ്ണായകമായ ഒരു വേഷം ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. ബെഞ്ചമിന്‍ ജോഷ്വാ എന്ന് പേരുള്ള പോലീസ് ഓഫീസര്‍ കഥാപാത്രമായാണ് അദ്ദേഹം ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ഇവരെ കൂടാതെ സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.