അനീഷ് ഉദയ് സംവിധാനം ചെയ്യുന്ന ‘ജെറി’യിലെ ആദ്യ ഗാനം ‘നീ പിണങ്ങല്ലെ’ പുറത്തിറങ്ങി. ഗ്രാമീണതയുടെ പശ്ചാത്തലത്തില്‍ പ്രണയം തുളുമ്പുന്ന ഗാനം വിനീത് ശ്രീനിവാസനും നിത്യ മാമ്മേനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. അരുണ്‍ വിജയ് സംഗീതം പകര്‍ന്ന ഈ ഹൃദയ സ്പര്‍ശിയായ ഗാനത്തിന് വിനായക് ശശികുമാറാണ് വരികള്‍ ഒരുക്കിയിരിക്കുന്നത്. കോട്ടയം നസീര്‍, സണ്ണി ജോസഫ്, പ്രമോദ് വെളിയനാട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തും. ഒരു എലി ഉണ്ടാക്കുന്ന പൊല്ലാപ്പും നാട്ടുകാരുടെ അടിപിടിയും വീട്ടുകാരുടെ കലപിലയും പ്രമേയമാവുന്ന ‘ജെറി’ പക്കാ കോമഡി-ഫാമിലി എന്റര്‍ടൈനറാണ്. നൈജില്‍ സി മാനുവല്‍ തിരക്കഥ രചിച്ച ‘ജെറി’ ജെ സിനിമാ കമ്പനിയുടെ ബാനറില്‍ ജെയ്സണും ജോയ്സണും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ മ്യൂസിക്കല്‍ കമ്പനിയായ സരിഗമ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയ ചിത്രത്തിന്റെ ട്രെയിലര്‍, ടീസര്‍, പ്രൊമോ സോങ്ങ് ‘കലപില’ എന്നിവ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു.