അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായി എത്തിയ ‘ഗോള്‍ഡ്’ ചിത്രത്തിലെ ആദ്യഗാനം പുറത്തുവിട്ടു. തകര്‍പ്പന്‍ ഡാന്‍സുമായി പൃഥ്വിരാജ് എത്തുന്ന ‘തന്നെ തന്നെ’ എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. പൃഥ്വിരാജിനൊപ്പം ദീപ്തി സതിയും ഗാനരംഗത്തുണ്ട്. രാജേഷ് മുരുകേശന്‍ സംഗീതം നല്‍കിയ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ശബരീഷ് വര്‍മ്മയാണ്. വിജയ് യേശുദാസും രാജേഷ് മുരുഗേശനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നയന്‍താരയാണ് നായിക. അജ്മല്‍ അമീര്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷന്‍ മാത്യു, മല്ലിക സുകുമാരന്‍, ലാലു അലക്‌സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, ശാന്തി കൃഷ്ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.