സഞ്ജു. വി. സാമുവേല്‍ സംവിധാനം ചെയ്ത് മാത്യു തോമസും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കപ്പ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. പൃഥ്വിരാജിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. അല്‍ഫോണ്‍സ് പുത്രന്‍ ആണ് ചിത്രം അവതരിപ്പിക്കുന്നത്. അഖിലേഷ് ലതാരാജും ഡെന്‍സണും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. നിഖില്‍ എസ് പ്രവീണാണ് ചിത്രത്തിന് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സ്‌പോര്‍ട്‌സ്- ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രത്തില്‍ ഇടുക്കിയിലെ മലയോര ഗ്രാമത്തില്‍ അരങ്ങേറുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഗുരു സോമസുന്ദരം, നമിത പ്രമോദ്, തുഷാര പിള്ള, മൃണാളിനി സൂസ്സന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഷാന്‍ റഹ്മാന്‍ ആണ് ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയും എയ്ഞ്ചലീന മേരിയുമാണ് കപ്പ് നിര്‍മ്മിക്കുന്നത്.