‘പാപ്പന്’ എന്ന സുരേഷ് ഗോപി ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ‘ആന്റണി’. ‘പൊറിഞ്ചു മറിയം ജോസി’ലെ പ്രധാന താരങ്ങളായ ജോജു, നൈല ഉഷ, ചെമ്പന്‍ വിനോദ് എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കല്യാണി പ്രിയദര്ശന് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മാസ് ലുക്കിലുള്ള ജോജു ജോര്‍ജിനെ പോസ്റ്ററില്‍ കാണാം. ഒപ്പം ജേഴ്സി അണിഞ്ഞ് നില്ക്കുന്ന കല്യാണി പ്രിയദര്‍ശനും ഉണ്ട്. ഒപ്പം മറ്റ് കഥാപാത്രങ്ങളെയും മോഷന്‍ പോസ്റ്ററില്‍ പരിചയപ്പെടുത്തുന്നുണ്ട്. ആശാ ശരത്ത്, വിജയ രാഘവന് എന്നിവരും ആന്റണിയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.