നിവിന്‍ പോളിയെ നായകനാക്കി പ്രശസ്ത സംവിധായകന്‍ റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘ഏഴു കടല്‍ ഏഴു മലൈ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. വി ഹൗസ് പ്രൊഡക്ഷസിന്റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിവിന്‍ പോളിയെ കൂടാതെ അഞ്ജലി, സൂരി എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. കാട്രാതു തമിഴ്, തങ്ക മീന്‍കള്‍, താരമണി, പേരന്‍പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റാം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ഏഴു കടല്‍ ഏഴു മലൈ’. നേരം, റിച്ചി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ പോളി വീണ്ടും തമിഴില്‍ തിരിച്ചെത്തുന്ന ചിത്രംകൂടിയാണ് ഏഴു കടല്‍ ഏഴു മലൈ. നിവിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.