ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള പോസ്റ്ററുമായി ‘സൈബര്‍’ സിനിമയുടെ ഫസ്റ്റ് ലുക്ക് തരംഗമാകുന്നു. ചന്തുനാഥ്, പ്രശാന്ത് മുരളി, ജീവ, സെറീന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം ഒരു സൈബര്‍ ത്രില്ലറായാണ് ഒരുങ്ങുന്നത്. കെ ഗ്ലോബല്‍ ഫിലിംസും റൂട്ട് പ്രൊഡക്ഷന്‍സും ചേര്‍ന്ന് അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മനു കൃഷ്ണയാണ്. ജി കെ പിള്ളയും ശാന്ത ജി പിള്ളയും ചേര്‍ന്നാണ് നിര്‍മ്മാണം. മധു ബാലകൃഷ്ണന്‍, അരവിന്ദ് ദിലീപ് നായര്‍, പ്രണവ്യ മോഹന്‍ദാസ്, അഖില്‍, സഞ്ജയ്, പ്രേം, ബ്രയാന്‍ കെ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.