രാജ്ഭവനില്‍ ഡെന്റല്‍ ക്ലിനിക്കിന് പത്തു ലക്ഷം രൂപ വേണമെന്ന ഗവര്‍ണറുടെ ആവശ്യം ധനവകുപ്പ് അംഗീകരിച്ചു. മുഖ്യമന്ത്രി തീരുമാനമെടുത്താല്‍ ഉത്തരവിറങ്ങും. നേരത്തെ രാജ്ഭവനില്‍ ഇ ഓഫീസ് സംവിധാനം ഒരുക്കാന്‍ 75 ലക്ഷം രൂപ അനുവദിച്ചിരുന്നു.
രാജ്ഭവനിൽ നിലനിലവിലുള്ള ക്ലിനിക്കിനോട് ചേർന്ന് ഡെന്റൽ ക്ലിനിക്ക് തുടങ്ങാൻ 10 ലക്ഷം രൂപ വേണമെന്നാവശ്യപ്പെട്ട് ഗവർണ്ണറുടെ പ്രിൻസിപ്പൽ സെക്രെട്ടറിയാണ് പൊതുഭരണ സെക്രറട്ടറിക്ക് ജൂലായിൽ കത്ത് നൽകിയത് . ധനവകുപ്പ് അനുകൂല തീരുമാനം എടുത്ത്. മുഖൈമന്ത്രിയുടെ അനുമതിക്കായി കാത്തിരിക്കുന്നു.