വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഹെഡ് മാസ്റ്ററെ വിദ്യാര്‍ത്ഥിനികള്‍ വളഞ്ഞിട്ടു മര്‍ദ്ദിച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. കര്‍ണാടകത്തിലെ ശ്രീരംഗപട്ടണത്തെ കട്ടേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ചിന്മയ ആനന്ദ മൂര്‍ത്തിയെ പോലീസ് പോക്സോ ചുമത്തി അറസ്റ്റു ചെയ്തു. പെണ്‍കുട്ടികള്‍ വടികളുമായി ഹെഡ്മാസ്റ്ററെ തലങ്ങും വിലങ്ങും അടിച്ചു വീഴ്ത്തുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അധ്യാപകൻ ക്ലാസ് മുറിയിൽ പ്രവേശിച്ചപ്പോൾ വിദ്യാർഥികൾ വളഞ്ഞിട്ട് ആക്രമിക്കുന്നത് വീഡിയോയിൽ കാണാം. വിദ്യാർത്ഥികളിലൊരാൾ അദ്ധ്യാപകനെ ചവറ്റുകുട്ട കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുന്നതും പിന്നീട് അത് അധ്യാപകന്റെ തലയിൽ വയ്ക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം.