4 5

പള്‍സര്‍ എഫ് 250 സെമി-ഫെയര്‍ഡ് മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് കമ്പനി നിര്‍ത്തലാക്കുകയാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. കമ്പനി ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഈ ബൈക്ക് നീക്കം ചെയ്തു. ബജാജ് പള്‍സര്‍ എ250 ബ്രാന്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഡീലിസ്റ്റ് ചെയ്തത് ബൈക്ക് നിര്‍ത്തലാക്കിയതിനാലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ബൈക്ക് ഇനി ഡീലര്‍മാര്‍ക്ക് അയക്കില്ല എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പള്‍സര്‍ എ250 പള്‍സര്‍ എന്‍ 250 യ്ക്കൊപ്പം 2021 അവസാനമാണ് പുറത്തിറക്കിയത്. ഒരു ട്യൂബുലാര്‍ ഫ്രെയിമിനെ അടിസ്ഥാനമാക്കിയുള്ളതാണ് പള്‍സര്‍ എഫ് 250. ഇതില്‍ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കും പിന്നില്‍ മോണോ-ഷോക്കും സജ്ജീകരിച്ചിരിക്കുന്നു. എല്‍ഇഡി ഡിആര്‍എല്ലുകളുള്ള പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്ലാമ്പ്, യുഎസ്ബി ചാര്‍ജറുള്ള ‘ഇന്‍ഫിനിറ്റി ഡിസ്പ്ലേ കണ്‍സോള്‍’, അലോയ് വീലുകള്‍ തുടങ്ങിയ ഫീച്ചറുകളും ഇതില്‍ ഉണ്ട്. 24 ബിഎച്ച്പിയും 21.5 എന്‍എമ്മും ഉത്പാദിപ്പിക്കുന്ന 249 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍-കൂള്‍ഡ് എഞ്ചിനാണ് എ250ന് കരുത്ത് പകരുന്നത്. കൂടാതെ സ്ലിപ്പും അസിസ്റ്റ് ക്ലച്ചും സഹിതമുള്ള 5-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിട്ടുണ്ട്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *