ദീപാവലി പ്രമാണിച്ച് പ്യുവര്‍ ഇവിയുടെ ഇക്കോ ഡ്രിഫ്റ്റ് 350, ഇട്രിസ്റ്റ് എക്‌സ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ക്ക് കമ്പനി ഓഫറുകള്‍ പ്രഖ്യാപിച്ചു. ഈ രണ്ട് ഇലക്ട്രിക് ബൈക്കുകളും ഇപ്പോള്‍ 20,000 രൂപ ഡിസ്‌കൗണ്ടില്‍ വാങ്ങാം. ഇതോടെ ഈ ബൈക്കുകളുടെ പ്രാരംഭ വില 99,999 രൂപയായി കുറഞ്ഞു. നവംബര്‍ 10 വരെ മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂ. ദൈനംദിന ആവശ്യങ്ങള്‍ക്ക് പറ്റിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ തേടുന്ന ഉപഭോക്തക്കള്‍ക്ക് പറ്റിയ മോഡലാണ് പ്യുവര്‍ ഇവിയുടെ ഇക്കോ ഡ്രിഫ്റ്റ്. നാല് നിറങ്ങളിലും രണ്ട് വേരിയന്റുകളിലും ഇത് വാങ്ങാം. ഫുള്‍ചാര്‍ജില്‍ 131 മുതല്‍ 171 കിലോമീറ്റര്‍ വരെയാണ ഈ ഇലക്ട്രിക് ബൈക്കിന്റെ റേഞ്ച് പറയുന്നത്. 4 മുതല്‍ 6 മണിക്കൂര്‍ കൊണ്ട് ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാം. മണിക്കൂറില്‍ 80 കിലോമീറ്ററാണ് പരമാവധി വേഗത. പ്യുവര്‍ ഇട്രിസ്റ്റ എക്‌സ് ഇലക്ട്രിക് ബൈക്ക് ഇക്കോഡ്രിഫ്റ്റിനേക്കാള്‍ ശക്തമായ ഇലക്ട്രിക് ബൈക്കാണ്. കൂടുതല്‍ വേഗതയും പവറും പ്രതീക്ഷിക്കുന്നവര്‍ക്ക് ഈ ഇലക്ട്രിക് ബൈക്ക് വാങ്ങാം. മാത്രമല്ല ഈ മോഡലിന് റേഞ്ചും കൂടുതല്‍ കിട്ടും. ഫുള്‍ചാര്‍ജില്‍ 171 കിലോമീറ്റര്‍ വരെയാണ് റേഞ്ച് പറയുന്നത്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan