ദേശീയ പാത വികസനത്തിൽ മുസ്ലീം ലീഗ് നിലപാട് ഉയർത്തിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ വികസനത്തിന് വേണ്ടി ഏത് എതിർപ്പുകളെയും, സർക്കാർ കൃത്യമായി പരിഹരിച്ച് പോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ പി കെ കുഞ്ഞാലിക്കുട്ടി സർക്കാർ നയത്തെ അംഗീകരിച്ചുവെന്നും മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു.
വികസന പദ്ധതികളെ എതിർക്കുന്നവർക്ക് പ്രത്യേക ലക്ഷ്യങ്ങൾ ഉണ്ടാകും. കണ്ണൂർ പെരളശേരിയിൽ ചെനിക്കൽ കൊട്ടമ്പാലം ശിലാസ്ഥാപന ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേശീയ പാത സ്ഥലമേറ്റെടുക്കലിനെതിരെ ഏറ്റവും വലിയ സമരം നടന്നത് മലപ്പുറത്താണ്. ദേശിയ പാത വികസനം നടക്കുന്നതിന്‍റെ പേരില്‍ സംസ്ഥാനത്ത് ആരും വിഷമം അനുഭവിക്കേണ്ടിവരില്ലെന്നും പറഞ്ഞു.