ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അന്തിമ തീയതി പ്രഖ്യാപിച്ചിട്ടില്ലെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ. ജില്ലകളിലെ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് അയച്ചത് തെരഞ്ഞെടുപ്പ് തീയതി അല്ലെന്നും, തെരഞ്ഞെടുപ്പിന്റെ പ്ലാനിങ്ങിനും റഫറൻസ് തയ്യാറാക്കുന്നതിനും വേണ്ടിയുള്ളതാണെന്നും ചീഫ് ഇലക്ടറൽ ഓഫീസർ സർക്കുലറിൽ വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥർക്ക് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള ‘റഫറൻസിനായി’ മാത്രമാണ് തീയതി 2024 ഏപ്രിൽ 16 എന്ന് നൽകിയിരിക്കുന്നതെന്നും ചീഫ് ഇലക്ടറൽ ഓഫീസിന്റെ ഔദ്യോഗിക എക്‌സ് ഹാൻഡിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.