ആത്മഹത്യ ചെയ്ത പാവറട്ടി സ്വദേശി ആശയുടെ മക്കൾ എത്തും അമ്മയുടെ മൃതദേഹം മക്കളെ കാണാൻ. ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത ആശയുടെ മക്കളെ അച്ഛൻ സന്തോഷും കുടുംബവും വിട്ടിരുന്നില്ല. ഈ വിഷയത്തിൽ എംഎൽഎ മുരളി പെരുനെല്ലി ജില്ലാ കളക്ടറുമായും പൊലീസുമായും സംസാരിച്ചു. അവർ ഇടപെട്ടതിനെത്തുടർന്ന് ആശയുടെ ഭർത്താവ് സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ വീട്ടിലായിരുന്ന രണ്ട് ആൺമക്കളെയും ഉടൻ പാവറട്ടിയിലെത്തിച്ച്, അമ്മയുടെ അന്ത്യകർമ്മങ്ങളിൽ ഭാഗമാക്കും.
മരിച്ച് മൂന്ന് ദിവസം കഴിഞ്ഞിട്ടും
ഭർതൃ വീട്ടുകാരുടെ വിരുദ്ധ നിലപാടിനെ തുടർന്ന് ആശയുടെ മൃതദേഹം സംസ്കരിക്കാൻ കഴിഞ്ഞിരുന്നില്ല. വ്യാഴാഴ്ചയാണ് നാട്ടികയിലെ ഭർതൃ വീട്ടിൽ വെച്ച് ആശയ കുന്നിക്കുരു കഴിച്ചത്.
അധികൃതർ ഇടപെട്ടു, ആശയുടെ മൃതദേഹം കാണാൻ മക്കൾ എത്തും
