അറബ് ഉച്ചകോടി സുപ്രധാന പ്രഖ്യാപനങ്ങൾ ഒന്നുമില്ലാതെ പിരിഞ്ഞു. യുഎൻ, യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്ത ഉച്ചകോടിയിൽ പങ്കെടുത്തു. എന്നാൽ ഗാസയിലെ സംഘർഷം തടയാനും മാനുഷിക പ്രതിസന്ധി ഒഴിവാക്കാനും യുഎൻ സുരക്ഷ കൗൺസിലിന് കഴിയാതിരുന്നതിൽ സൗദി നിരാശ പ്രകടിപ്പിച്ചു. ഗാസയിൽ സമ്മർദത്തിലൂടെ ലക്ഷക്കണക്കിന് ജനങ്ങളെ ഒഴിപ്പിക്കുന്നതിൽ അറബ് രാജ്യങ്ങൾ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.