വില കുറഞ്ഞ സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ച് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി. 3 കിലോവാട്ട് ബാറ്ററി ശേഷിയുള്ള 450 എസ് ആണ് പുതിയ വേരിയന്റ്. ബംഗളൂരുവിലെ എക്സ് ഷോറൂം വില 1,29,999 രൂപ മുതല്‍. ജൂലൈ മുതല്‍ 450 എസ് ബുക്കിങ് തുടങ്ങുമെന്ന് ഏഥര്‍ അറിയിച്ചു. നിലവിലുള്ള മോഡലുകളേക്കാള്‍ കൂടുതല്‍ ഫീച്ചറുകള്‍ 450 എസില്‍ ഉണ്ടാവുമെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇന്ത്യന്‍ ഡ്രൈവിങ് സാഹചര്യങ്ങളില്‍ 115 കിലോമീറ്റര്‍ ആണ് കമ്പനി അവകാശപ്പെടുന്ന ചാര്‍ജ് ശേഷി. 90 കിലോമീറ്റര്‍ ആണ് വേഗം. കേന്ദ്ര സര്‍ക്കാര്‍ സബ്സിഡി വെട്ടിക്കുറച്ച സാഹചര്യത്തില്‍ 450 എക്സിന്റെ വില പുതുക്കിയതായും ഏഥര്‍ അറിയിച്ചു. ഇന്നു മുതല്‍ 1,65,000 ആയിരിക്കും 450 എക്സിന്റെ ബേസ് പ്രൈസ്.