ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ കിയ മോട്ടോഴ്സ് പുതിയ കാര്‍ണിവല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. വാഹനപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫുള്‍ 11 സീറ്റര്‍ കിയ കാര്‍ണിവല്‍ ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും.കിയ കാര്‍ണിവലിന്റെ സവിശേഷതകളെയും ഇന്റീരിയറിനെയും കുറിച്ച് പറയുമ്പോള്‍, പ്രീമിയവും സുഖപ്രദവുമായ ക്യാബിന്‍ അനുഭവം ഉറപ്പാക്കുന്ന സോഫ്റ്റ് ഡാഷ്ബോര്‍ഡും നൂതനമായ ഇന്‍ഫോടെയ്ന്‍മെന്റും ഡിജിറ്റല്‍ ക്ലസ്റ്റര്‍ പ്രവര്‍ത്തനവും നല്‍കുന്ന 12.3 ഇഞ്ച് ഡ്യുവല്‍ വിസറുകളും മികച്ചതാണ്. അന്താരാഷ്ട്ര വിപണിയില്‍ ഈ പുതിയ കിയയുടെ ഓഫറുകളെ സംബന്ധിച്ചിടത്തോളം, കിയ കാര്‍ണിവല്‍ ആഗോളതലത്തില്‍ 7, 9, 11 സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. ആഗോളതലത്തില്‍, കിയ കാര്‍ണിവല്‍ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. 3.5 ലിറ്റര്‍ ഗ്യാസോലിന്‍ വി6, 1.6 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ ഹൈബ്രിഡ്, 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവയാണവ. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ച 2.2 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വരുന്ന ഉത്സവ സീസണില്‍ കിയ കാര്‍ണിവല്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചേക്കും. ഈ പുതിയ കിയ കാര്‍ണിവലിന് പ്രതീക്ഷിക്കുന്ന പുതിയ വില പരിധി 25 ലക്ഷം മുതല്‍ 35 ലക്ഷം രൂപ വരെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.