അടുത്ത വര്‍ഷം വിപണിയില്‍ എത്തുമെന്ന് കരുതുന്ന ഥാറിന്റെ അഞ്ച് ഡോര്‍ വാഹനത്തിന് 7 പേരുകള്‍ ട്രെയ്ഡ് മാര്‍ക്ക് ചെയ്ത് മഹീന്ദ്ര. അര്‍മദ, കള്‍ട്, റെക്‌സ്, റോക്‌സ്, സാവന്നാ, ഗ്രാഡിയസ്, സെന്‍ട്രൂണിയന്‍ എന്നീ പേരുകളാണ് മഹീന്ദ്ര റജിസ്റ്റര്‍ ചെയ്തത്. ഇതില്‍ അര്‍മദ എന്ന പേരിനാണ് കൂടുതല്‍ സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍. തൊണ്ണൂറുകളില്‍ മഹീന്ദ്ര പുറത്തിറക്കിയ വാഹനമാണ് അര്‍മദ. നിലവിലെ പിന്‍ഗാമിയായി ബൊലീറോ എത്തിയതോടെ 2001 ലാണ് അര്‍മദയെ വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. അഞ്ച് ഡോര്‍ പതിപ്പിന് അര്‍മദ എന്ന പേരു നല്‍കിയാല്‍ മഹീന്ദ്രയുടെ ഐതിഹാസിക മോഡലുകളിലൊന്നിന്റെ തിരിച്ചുവരവാകും അത്. നേരത്തെ ഥാര്‍ 5 ഡോറിന്റെ പരീക്ഷണയോട്ട വിഡിയോയും ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഥാറിന്റെ രൂപഭംഗി നിലനിര്‍ത്തി നീളം കൂട്ടിയെത്തുന്ന വാഹനം മഹീന്ദ്ര ആരാധകര്‍ ഏരെ ആകംക്ഷയോടെയാണ് കാത്തിരിക്കുന്നത്. നീളം കൂടിയതൊഴിച്ചാല്‍ വാഹനത്തിന്റെ മുന്‍ഭാഗത്തിന് കാര്യമായ മാറ്റങ്ങള്‍ വരില്ല എന്നാണ് പ്രതീക്ഷിക്കുന്നത്.