പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ബേസില്‍ ജോസഫ് ചിത്രം ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസര്‍ പുറത്ത്. ഒരു കോമഡി എന്റര്‍ടെയ്‌നര്‍ ആകും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ബേസില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വിവാഹവും പിന്നാലെ നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് സൂചന. ദര്‍ശന രാജേന്ദ്രന്‍ നായികയായി എത്തുന്ന ചിത്രം ദീപാവലി റിലീസായി ഒക്ടോബര്‍ 21ന് തിയറ്ററുകളില്‍ എത്തും. അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കി കെ ജി ഷൈജു സംവിധാനം ചെയ്യുന്ന കായ്‌പോള എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. മലയാള സിനിമയിലെ പ്രശസ്ത താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും ചേര്‍ന്ന് പുറത്തിറക്കിയ പോസ്റ്ററില്‍ കേന്ദ്ര കഥാപാത്രങ്ങളായ ഉതുപ്പേട്ടന്റെയും കൊച്ചുമകന്‍ എബി കുരുവിളയുടെയും ചിത്രമാണുള്ളത്. കൊച്ചുമകന്റെ സൈക്കിളിനു പിന്നില്‍ ക്രിക്കറ്റ് ബാറ്റും സ്റ്റമ്പുമൊക്കെയായി ഇരിക്കുന്ന ഉതുപ്പേട്ടനാണ് പോസ്റ്ററില്‍ ഉള്ളത്. ഉതുപ്പേട്ടനായി ഇന്ദ്രന്‍സും കൊച്ചുമകന്‍ എബിയായി സജല്‍ സുദര്‍ശനുമാണ് വേഷമിടുന്നത്. സംവിധായകന്‍ ഷൈജുവും ശ്രീകില്‍ ശ്രീനിവാസനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഞ്ജു കൃഷ്ണയാണ് നായിക. കൂടാതെ കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, വിനു കുമാര്‍, വൈശാഖ്, ബിജു, മഹിമ, നവീന്‍, അനുനാഥ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് പിന്‍വലിഞ്ഞ് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്.പി.ഐ). സെപ്തംബറില്‍ 7,624 കോടി രൂപ അവര്‍ പിന്‍വലിച്ചു. ജൂലായില്‍ 5,000 കോടി രൂപയും ആഗസ്റ്റില്‍ 51,200 കോടി രൂപയും നിക്ഷേപിച്ചശേഷമാണ് സെപ്തംബറിലെ പിന്മാറ്റം. ജൂലായ്ക്ക് മുമ്പ് തുടര്‍ച്ചയായ ഒമ്പതുമാസങ്ങളില്‍ എഫ്.പി.ഐ നിക്ഷേപം ഇടിഞ്ഞിരുന്നു. 2.50 ലക്ഷം കോടിയോളം രൂപയുടെ നിക്ഷേപമാണ് ഇക്കാലയളവില്‍ പിന്‍വലിക്കപ്പെട്ടത്. 2022ലെ മാത്രം നഷ്ടം 1.68 ലക്ഷം കോടി രൂപ. നിക്ഷേപകര്‍ ഓഹരിവിപണിയില്‍ നിന്ന് പണം പിന്‍വലിച്ച് ബോണ്ടുകളിലേക്ക് ഒഴുക്കുകയാണ്. ആഗോളതലത്തില്‍ ഡോളറിന് ഡിമാന്‍ഡേറിയതോടെ രൂപയുടെ മൂല്യവും റെക്കാഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയിരുന്നു. തായ്വാന്‍, തായ്ലന്‍ഡ്, ഫിലിപ്പൈന്‍സ്, ദക്ഷിണ കൊറിയ എന്നിവയും വന്‍തോതിലുള്ള എഫ്.പി.ഐ നിക്ഷേപനഷ്ടം നേരിടുകയാണ്. ഇന്‍ഡോനേഷ്യ കഴിഞ്ഞമാസം നിക്ഷേപവളര്‍ച്ച രേഖപ്പെടുത്തി.
ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയില്‍ പുതിയ ഭക്ഷണ മെനു അവതരിപ്പിച്ചു. ഉത്സവ സീസണ്‍ ആരംഭിക്കാന്‍ നാളുകള്‍ ശേഷിക്കവേയാണ് ആഭ്യന്തര റൂട്ടുകളില്‍ പുതിയ മെനു അവതരിപ്പിച്ചിരിക്കുന്നത്. ഈ വര്‍ഷം ആദ്യം ആണ് എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്. പത്ത് മാസത്തോളം ടാറ്റയ്ക്ക് കീഴില്‍ നിരവധി മാറ്റങ്ങള്‍ക്കാണ് എയര്‍ ഇന്ത്യ വിധേയമാക്കിയിരിക്കുന്നത്. പുതിയ മെനുവില്‍, രുചികരമായ ഭക്ഷണങ്ങള്‍ ആണ് അണിനിരത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ പ്രാദേശിക വിഭവങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പത്ത് തരത്തിലുള്ള ഡെസേര്‍ട്ടും മെനുവില്‍ ഇടം പിടിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മെനുവും താമസിയാതെ പരിഷ്‌കരിക്കും.
ഇലക്ട്രിക് വാഹനനിര്‍മ്മാണ മേഖലയില്‍ പുതിയ കുതിപ്പിനൊരുങ്ങുന്ന സ്‌കോഡ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി 560 കോടി യൂറോ ചെലവഴിക്കും.2030 വരെയുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതില്‍ ഇ-വാഹനങ്ങള്‍ക്കായുള്ള ആകര്‍ഷകമായ പുത്തന്‍ ലോഗോയും ഉള്‍പ്പെടുന്നു. ഡിജിറ്റല്‍വത്കരണത്തിന് 70 കോടി യൂറോയും ചെലവിടും. 2030ഓടെ യൂറോപ്യന്‍ ഇലക്ട്രിക് കാര്‍ വിപണിയുടെ 70 ശതമാനവും സ്വന്തമാക്കുകയാണ് ലക്ഷ്യം. 2026നകം മൂന്ന് ഇ-മോഡലുകള്‍ വിപണിയിലിറക്കും.
കേരളത്തിലുണ്ടായ പ്രളയം പ്രകൃതിയുടെ വികൃതിയല്ലെന്നും മറിച്ച് പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക നാശത്തിന്റെ സൂചനയാണെന്നും പ്രവചിച്ച കൃതിയുടെ പരിഭാഷ. വന്‍തോതിലുള്ള ഖനനവും പാറപൊട്ടിക്കലും വനനശീകരണവും; ജലസ്രോതസ്സുകളുടെ ദുര്‍വിനിയോഗം- ഇവയെല്ലാം മൂലം തകര്‍ന്നു തരിശായ പശ്ചിമഘട്ടമേഖലയില്‍ സഞ്ചരിച്ചു പഠിച്ച് പാരിസ്ഥിതികപ്രശ്നങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം. ‘പ്രളയവും കോപവും’. വിജു ബി. മാതൃഭൂമി ബുക്‌സ്. വില 285 രൂപ.
വൈറ്റമിന്‍-ഡിയുടെ കുറവ് പൊതുവെ എല്ലുകളെയും മുടിയെയുമെല്ലാം ബാധിക്കുമെന്നേ പറഞ്ഞുകേള്‍ക്കാറുള്ളൂ. എന്നാല്‍ വൈറ്റമിന്‍ -ഡി കാര്യമായ രീതിയില്‍ കുറയുന്നത് ഹൈപ്പര്‍ടെന്‍ഷനിലേക്കും നയിച്ചേക്കാം. ഇത് ഹൃദയത്തിനും പ്രതികൂലമായ സാഹചര്യമുണ്ടാക്കാം. പതിവായി ഉറക്കപ്രശ്‌നങ്ങള്‍ നേരിടുന്നവരിലും ബിപി അധികരിക്കാന്‍ സാധ്യതയുണ്ട്. മുതിര്‍ന്ന ഒരാള്‍ ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഉറങ്ങേണ്ടതുണ്ട്. ഇത് പതിവായി ആറ് മണിക്കൂറോ അതിന് താഴെയോ ആയി ചുരുങ്ങിയാല്‍ ക്രമേണ ഹൈപ്പര്‍ടെന്‍ഷനിലേക്ക് നീങ്ങാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്ന് മാത്രമല്ല ശാരീരികാരോഗ്യത്തിന് പുറമെ മാനസികാരോഗ്യത്തെയും ഉറക്കമില്ലായ്മ കാര്യമായി തന്നെ ബാധിക്കാം. ഇടവിട്ട് ഉണരുക, ആഴത്തിലുള്ള ഉറക്കം കിട്ടാതിരിക്കുക, ഉറക്കസമയം കുറവാകുക എന്നീ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കേണ്ടവയാണ്. ബിപിയുള്ളവര്‍ ഡയറ്റ് പാലിക്കണമെന്നത് നിര്‍ബന്ധമാണ്. ഇക്കാര്യം ആദ്യമേ സൂചിപ്പിച്ചുവല്ലോ. പ്രോസസ്ഡ് ഭക്ഷണങ്ങളെല്ലാം ബിപിയുള്ളവര്‍ ഒഴിവാക്കുന്നതാണ് ഉചിതം. അല്ലെങ്കില്‍ ഇവ ക്രമേണ നിങ്ങളെ അപകടത്തിലാക്കും. പാക്കറ്റ് ഭക്ഷണങ്ങള്‍- ഇത്തരത്തിലുള്ള പാനീയങ്ങളെല്ലാം ഒഴിവാക്കുന്നതാണ് നല്ലത്. ശാരീരികാരോഗ്യവുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ മാത്രമല്ല നമ്മെ ദോഷകരമായി ബാധിക്കുന്നത്. മാനസികാരോഗ്യത്തിനും ഇതില്‍ വലിയ പ്രാധാന്യമുണ്ട്. സാമൂഹികമായി ഉള്‍വലിഞ്ഞ് ജീവിക്കുക, ഏകാന്തവാസം, സൗഹൃദങ്ങളോ മറ്റ് അടുത്ത ബന്ധങ്ങളോ ഇല്ലാതിരിക്കുകയെല്ലാം ക്രമേണ ഹൈപ്പര്‍ടെന്‍ഷനിലേക്ക് ചില വ്യക്തികളെ നയിക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചില മരുന്നുകളെടുക്കുന്നവരില്‍ ഇതുമൂലവും ഹൈപ്പര്‍ടെന്‍ഷനുണ്ടാകാം. അതിനാല്‍ തന്നെ ബിപിയുള്ളവര്‍ മറ്റ് രോഗങ്ങള്‍ക്ക് മരുന്നുകളെടുക്കും മുമ്പ് ഡോക്ടറോട് ഇക്കാര്യം ചര്‍ച്ച ചെയ്തിരിക്കണം.