ടാറ്റാ നെക്സോണ്‍ അഞ്ച് ലക്ഷം യൂണിറ്റുകള്‍ എന്ന പ്രധാന ഉല്‍പ്പാദന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നതായി കമ്പനി അറിയിച്ചു. ഒരു സബ്-കോംപാക്റ്റ് എസ്യുവിയായ ടാറ്റ നെക്സോണ്‍ പ്രോട്ടോടൈപ്പ് രൂപത്തില്‍ 2014 ദില്ലി ഓട്ടോ എക്സ്പോയില്‍ ആണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. 2017 ല്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്യപ്പെട്ടു . അതിനുശേഷം, അതിന്റെ സെഗ്മെന്റിലെ ഏറ്റവും ജനപ്രിയവും പ്രബലവുമായ എസ്യുവികളിലൊന്നാണിത്. നിലവില്‍, എസ്യുവിയുടെ വില ആരംഭിക്കുന്നത് അടിസ്ഥാന വേരിയന്റിന് 7.80 ലക്ഷം രൂപ മുതലാണ്. ടോപ്പ്-സ്പെക്ക് വേരിയന്റിന് 14.35 ലക്ഷം രൂപയാണ് വില. (എല്ലാ വിലകളും, എക്സ്-ഷോറൂം). പെട്രോള്‍ പതിപ്പില്‍ 170 എന്‍എം ടോര്‍ക്കും ഡീസലില്‍ 260 എന്‍എം ഓഫറും ഉള്ളതിനാല്‍, നെക്സോണ്‍ അതിന്റെ സെഗ്മെന്റിലെ ഏറ്റവും മികച്ച എസ്യുവികളിലൊന്നായി തുടരുന്നു.