ഇന്ത്യയിലും മറ്റ് വിപണികളിലുമായി മാര്‍ച്ചില്‍ 50,297 കാറുകള്‍ വിറ്റതായി ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചു. ഇതോടെ കമ്പനി വില്‍പ്പനയില്‍ 14 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ഈ കാലയളവില്‍ ഇലക്ട്രിക് കാറുകളില്‍ നിന്നും സിഎന്‍ജി വാഹനങ്ങളില്‍ നിന്നുമുള്ള വില്‍പ്പന ടാറ്റയ്ക്ക് വലിയ സംഭാവന നല്‍കി. ടാറ്റ മോട്ടോഴ്സ് 2023-24 സാമ്പത്തിക വര്‍ഷം അവസാനിപ്പിച്ചത് യാത്രാ വാഹന വിഭാഗത്തില്‍ ഏകദേശം 5.74 ലക്ഷം കാറുകളുടെ വില്‍പ്പനയോടെയാണ്. മുന്‍ സാമ്പത്തിക വര്‍ഷം വിറ്റ 5.41 ലക്ഷം യൂണിറ്റുകളെ അപേക്ഷിച്ച് ആറ് ശതമാനം വര്‍ധന. ഇത് തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് യാത്രാ വാഹന വിഭാഗത്തില്‍ ടാറ്റാ മോട്ടോഴ്‌സ് ഏറ്റവും ഉയര്‍ന്ന വില്‍പ്പന കണക്കുകള്‍ മെച്ചപ്പെടുത്തുന്നത്. പഞ്ച്, നെക്സോണ്‍ എസ്യുവികള്‍ പോലുള്ള എസ്യുവികള്‍ 2024 മാര്‍ച്ചില്‍ ടാറ്റ മോട്ടോഴ്സിന്റെ വില്‍പ്പനയിലേക്ക് സംഭാവന ചെയ്യുന്നത് തുടരുന്നു. ഇലക്ട്രിക് വാഹന വിഭാഗത്തില്‍ ടാറ്റ മോട്ടോഴ്സ് മാര്‍ച്ചില്‍ 6,738 യൂണിറ്റ് വില്‍പ്പന കൈവരിച്ചു. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മൂന്ന് മാസങ്ങളില്‍ ടാറ്റ മോട്ടോഴ്സ് 20,640 യൂണിറ്റ് ഇലക്ട്രിക് കാറുകള്‍ വിറ്റു. 73,833 ഇവി യൂണിറ്റുകളോടെയാണ് കാര്‍ നിര്‍മ്മാതാവ് സാമ്പത്തിക വര്‍ഷം അവസാനിപ്പിച്ചത്. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 50 ശതമാനം കൂടുതലാണ്. ഇവി, സിഎന്‍ജി വാഹനങ്ങളുടെ വിജയം കയറ്റുമതി ഉള്‍പ്പെടെ 1.55 യൂണിറ്റുകളുടെ കാര്‍ വില്‍പ്പനയോടെ 2023-24 സാമ്പത്തിക വര്‍ഷം അവസാനിപ്പിക്കാന്‍ ടാറ്റയെ സഹായിച്ചു. 24 സാമ്പത്തിക വര്‍ഷത്തിലെ 1,04,922 യൂണിറ്റുകളുടെ ആഭ്യന്തര വില്‍പ്പന 23 വര്‍ഷത്തെ നാലാം പാദത്തിലെ 1,12,145 യൂണിറ്റിനേക്കാള്‍ അല്പം കുറവാണ്.