പഞ്ച് ഇവിയുടെ ബുക്കിംഗ് ടാറ്റാ മോട്ടോഴ്സ് ഔദ്യോഗികമായി ആരംഭിച്ചു. 21,000 രൂപ ടോക്കണ്‍ തുക നല്കി ആവശ്യക്കാര്‍ക്ക് പുതിയ ഇലക്ട്രിക് എസ്യുവി ബുക്ക് ചെയ്യാം. പഞ്ച് ഇവിയുടെ വില വിവരങ്ങള്‍ വരും ആഴ്ചകളില്‍ വെളിപ്പെടുത്തും. സ്മാര്‍ട്ട്, സ്മാര്‍ട്ട്+, അഡ്വഞ്ചര്‍, എംപവേര്‍ഡ്, എംപവേര്‍ഡ്+ എന്നിങ്ങനെ അഞ്ച് വ്യത്യസ്ത വേരിയന്റുകളുള്ള വൈവിധ്യമാര്‍ന്ന ശ്രേണിയിലാണ് പഞ്ച് ഇവി അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ വിപണിയുടെ വിവിധ മുന്‍ഗണനകളും ആവശ്യങ്ങളും ഇത് നിറവേറ്റുമെന്ന് കമ്പനി പറയുന്നു. നാല് മോണോടോണുകളും അഞ്ച് ഡ്യുവല്‍ ടോണുകളും അടങ്ങുന്ന ഒമ്പത് ആകര്‍ഷകമായ വര്‍ണ്ണ ഓപ്ഷനുകളുടെ ഒരു പാലറ്റില്‍ നിന്ന് പുതിയ കാര്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാന്‍ സാധിക്കും. സീവുഡ് ഗ്രീന്‍, ഡേടോണ ഗ്രേ, ഫിയര്‍ലെസ് റെഡ്, പ്രിസ്റ്റൈന്‍ വൈറ്റ്, ഓക്സൈഡ് എന്നിവ ശ്രദ്ധേയമായ ബാഹ്യ നിറങ്ങളില്‍ ഉള്‍പ്പെടുന്നു. 10 ലക്ഷം രൂപ മുതല്‍ 13 ലക്ഷം രൂപ വരെയാണ് ടാറ്റ പഞ്ച് ഇവിയുടെ വില പ്രതീക്ഷിക്കുന്നത്. ഔദ്യോഗിക വില ഈ മാസം അവസാനത്തോടെ നടക്കുമെന്നാണ് കരുതുന്നത്.
പഞ്ച് ഇവിയുടെ ബുക്കിംഗ് ടാറ്റാ മോട്ടോഴ്സ് ആരംഭിച്ചു
