ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വന്‍ ഓഫറുകളുമായി ടാറ്റ മോട്ടോഴ്സ്. ടിയാഗോ ഇവി, നെക്സോണ്‍ ഇവി, പഞ്ച് ഇവി എന്നിവയ്ക്കാണ് ഓഫറുകള്‍ നല്‍കുന്നത്. ഗ്രീന്‍ ബോണസ്, എക്സ്ചേഞ്ച് ബോണസ്, സ്ക്രാപ്പേജ് ഓഫര്‍, തുടങ്ങി ഈ വാഹനങ്ങളുടെ 2024, 2025 മോഡലുകള്‍ക്ക് ഇളവുകള്‍ നല്‍കുന്നുണ്ട്. ടിയാഗോ ഇവിയുടെ 2025 മോഡലിന് 95,000 രൂപ വരെ ഇളവുകളാണ് നല്‍കുന്നത്. ടിയാഗോ ഇവിയുടെ 2024 മോഡലിന്റെ വിവിധ വേരിയന്റുകള്‍ക്ക് 5000 രൂപ മുതല്‍ 10000 രൂപ വരെ ഇളവ് നല്‍കുന്നുണ്ട്. ഇവ ചേര്‍ത്താല്‍ 2024 മോഡലിന്റെ ഇളവ് 1.05 ലക്ഷം രൂപയാണ്. പഞ്ച് ഇവിയുടെ എല്ലാ മോഡലുകള്‍ക്കും 2025 മോഡലിന് 85,000 രൂപ വരെ ഇളവുകളാണ് നല്‍കുന്നത്. 2024 മോഡലിന്റെ വിവിധ വേരിയന്റുകള്‍ക്ക് 5000 രൂപ മുതല്‍ 20000 രൂപ വരെ ഇളവ് നല്‍കുന്നുണ്ട്. ഇവ ചേര്‍ത്താല്‍ 2024 മോഡലിന്റെ ഇളവ് 1.05 ലക്ഷം രൂപയാണ്. കര്‍വ് ഇവിയുടെ 2025 മോഡലിന് 95,000 രൂപ വരെ ഇളവുകളാണ് നല്‍കുന്നത്. നെക്സോണ്‍ ഇവിയുടെ 2025 മോഡലിന് 95,000 രൂപ വരെ ഇളവുകളാണ് നല്‍കുന്നത്.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വന്‍ ഓഫറുമായി ടാറ്റ
