വംശീയവെറിയുടെ രക്തംകൊണ്ട് ലോകത്തിന്റെ പല ഭാഗങ്ങളിലും പുതുചരിത്രം രചിക്കപ്പെടുമ്പോള്‍ ഇവിടെ, കൊച്ചിയില്‍ ഒരു യഹൂദവൃദ്ധയും ജോനകച്ചെറുക്കനും തമ്മിലുള്ള രക്തബന്ധത്തെക്കാള്‍ വലിയ ആത്മബന്ധത്തിന്റെ കഥ. ഒപ്പം, പരദേശി ജൂതന്മാരുടെ വര്‍ണ്ണവിവേചനത്തിനെതിരെ നാട്ടുജൂതന്മാരുടെ ഒരു കുടുംബം ആറു തലമുറകളിലൂടെ നടത്തിയ ചെറുത്തുനില്‍പ്പിന്റെ ചരിത്രരേഖയുമാകുന്ന രചന. ജമാല്‍ കൊച്ചങ്ങാടിയുടെ ഏറ്റവും പുതിയ നോവല്‍. ‘സിനഗോഗ് ലെയ്ന്‍’. മാതൃഭൂമി. വില 297 രൂപ.