കൈലാഷ്, ജെസന്‍ ജോസഫ്, ജാനകി ജീത്തു, ജിപ്‌സ ബീഗം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെസന്‍ ജോസഫ് കഥ, തിരക്കഥയഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റാസ’. ഫാമിലി സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. മിഥുന്‍ നളിനി, സലാഹ്, മജീദ്, ബെന്നി എഴുകുംവയല്‍, ബെന്നി കലാഭവന്‍, അരുണ്‍ ചാക്കോ, ബിന്ദു വരാപ്പുഴ, ജാനകീദേവി, സുമ ദേവി, ദിവ്യ നായര്‍, ഹര്‍ഷ, ഇന്ദു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഹൈമാസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഹുസൈന്‍ അബ്ദുള്‍ ഷുക്കൂര്‍ നിര്‍വ്വഹിക്കുന്നു. ജെസന്‍ ജോസഫ്, അനസ് സൈനുദ്ദീന്‍ എന്നിവരുടെ വരികള്‍ക്ക് അനസ് സൈനുദ്ദീന്‍, ജാനകി ജീത്തു, വിനീഷ് പെരുമ്പള്ളി എന്നിവര്‍ സംഗീതം പകരുന്നു. ഫെബ്രുവരി 14-ന് പ്രശസ്ത ചലച്ചിത്ര താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യും.