സംവിധായകന്‍ ബാല ഒരുക്കുന്ന പുതിയ ചിത്രം വണങ്കാനില്‍ നിന്നും സൂര്യ പിന്മാറി. ചിത്രത്തിന്റെ സംവിധായകന്‍ ബാല തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തിരക്കഥയില്‍ ബാല വരുത്തിയ ചില മാറ്റങ്ങളാണ് സൂര്യ പിന്മാറാന്‍ കാരണം.”എന്റെ സഹോദരന്‍ സൂര്യയ്‌ക്കൊപ്പം വണങ്കാന്‍ എന്ന പുതിയ സിനിമ സംവിധാനം ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍ കഥയിലെ ചില മാറ്റങ്ങള്‍ കാരണം ഈ കഥ സൂര്യയ്ക്ക് ചേരുമോ എന്ന സംശയം ഇപ്പോള്‍ എനിക്കുണ്ട്. എന്നിലും ഈ കഥയിലും സൂര്യയ്ക്ക് പൂര്‍ണ വിശ്വാസമുണ്ട്. ഇത്രയധികം സ്‌നേഹവും ബഹുമാനവും വിശ്വാസവും ഉള്ള എന്റെ അനുജന് ഞാന്‍ ഒരു ചെറിയ നാണക്കേട് പോലും ഉണ്ടാക്കരുത് എന്നത് ഒരു സഹോദരന്‍ എന്ന നിലയില്‍ എന്റെ കടമ കൂടിയാണ്.” ‘വണങ്കാന്‍’ എന്ന സിനിമയില്‍ നിന്ന് സൂര്യ പിന്‍മാറാന്‍ ഞങ്ങള്‍ രണ്ടുപേരും ചര്‍ച്ച ചെയ്ത് ഏകകണ്ഠമായി തീരുമാനിച്ചു. 18 വര്‍ഷത്തിന് ശേഷം സൂര്യയും സംവിധായകന്‍ ബാലയും ഒന്നിക്കുന്ന ചിത്രത്തിനാണ് ഇങ്ങനെയൊരു ക്ലൈമാക്‌സ്. മറ്റൊരു താരത്തെ ചിത്രത്തില്‍ നായകനാക്കാനാണ് ബാല ആലോചിക്കുന്നത്.