ഷഫീക്ക് മുസ്തഫയുടെ കഥാലോകം കാല്പനിക ഭാഷകൊണ്ട് ഇഴചേര്‍ക്കപ്പെട്ടതല്ല. അലങ്കാരങ്ങള്‍, കാവ്യാത്മക പ്രയോഗങ്ങള്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കി, സാധാരണ കഥാകഥനത്തിന്റെ ഭാഷയും രീതിയുമാണ് ഈ കൃതികളില്‍ കാണാന്‍ കഴിയുക. പ്രമേയം തെരഞ്ഞെടുക്കുമ്പോഴോ അതില്‍ നിന്നും ഒരു കഥാതന്തു വിരിയിച്ചെടുക്കുമ്പോഴോ ഔചിത്യത്തിന്റെ അതിരുകള്‍ കഥാകൃത്തിനെ ബുദ്ധിമുട്ടിക്കുന്നില്ല. ഇതിന്റെയൊക്കെ ഫലമായി ഓര്‍ഫിയസ് എന്ന ഗന്ധര്‍വ്വ കിന്നരനെ പോലെ അനാദൃശവും സമാനതകളില്ലാത്തതുമായ ഒരു ലോകം സൃഷ്ടിക്കുവാന്‍ അദ്ദേഹത്തിന് കഴിയുന്നു. വായനക്കാര്‍ക്ക് ആ ലോകം പുത്തന്‍ അനുഭവങ്ങള്‍ നല്‍കുന്നു. അവരുടെ ചുറ്റുമുള്ള ലോകത്തിന് പുതുവ്യാഖ്യാനങ്ങള്‍ ചമയ്ക്കാന്‍ അങ്ങിനെ അവര്‍ പ്രാപ്തരാകുന്നു. ‘സറൗണ്ട് സിസ്റ്റം’. ഷഫീക്ക് മുസ്തഫ. റാറ്റ് ബുക്‌സ്. വില 465 രൂപ.