എംഎല്‍എ പി വി അൻവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവതരമാണെന്നും മുഖ്യമന്ത്രിയും പാര്‍ട്ടിയും അൻവറും ചേര്‍ന്ന് ഒത്തുതീര്‍പ്പാക്കേണ്ടതല്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു. അന്‍വറിന്റെ ആരോപണങ്ങളിൽ കേന്ദ്ര ഏജൻസികൾ വിഷയം പരിശോധിക്കുന്നുണ്ട്. ആരോപണ വിധേയരായവരെ താക്കോല്‍ സ്ഥാനങ്ങളിരുത്തി നീതിപൂര്‍വമായ അന്വേഷണം നടക്കുമെന്ന് അൻവര്‍ പറയുന്നുണ്ടെങ്കില്‍ അന്‍വറിന് മറ്റെന്തെങ്കിലും കാര്യം സാധിക്കാനുണ്ടെന്ന് കരുതേണ്ടിവരുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. വിഷയം കേന്ദ്ര ഏജൻസികൾക്ക് കൈമാറാൻ മുഖ്യമന്ത്രി തയറാകണം. ഇക്കാര്യത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.