സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മദനോത്സവം’ ടീസര്‍ പുറത്തിറങ്ങി. മദനന്‍ എന്ന കഥാപാത്രമായി എത്തുന്ന സുരാജ് ഇപ്രാവശ്യം പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ആണ് എത്തുന്നത് എന്ന് ടീസറില്‍ നിന്ന് വ്യക്തമാണ്. ഇ സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന് ശേഷം രതീഷ് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ‘മദനോത്സവം’. വിഷുവിന് ചിത്രം തിയേറ്ററുകളില്‍ എത്തും. ഭാമ അരുണ്‍, രാജേഷ് മാധവന്‍, പി പി കുഞ്ഞികൃഷ്ണന്‍, രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍, ജോവല്‍ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രന്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിതാണ് ചിത്രത്തിന്റെ നിര്‍മാതാവ്.