ജാതി സര്‍ട്ടിഫിക്കറ്റിന്‍റെ നിയമ സാധുതയെക്കുറിച്ച്, ദേവികുളം തെരഞ്ഞെടുപ്പ് കേസില്‍ ചോദ്യങ്ങളുന്നയിച്ച്സുപ്രീംകോടതി. തെരഞ്ഞെടുപ്പ് ഹർജിയിൽ ജാതി സർട്ടിഫിക്കറ്റ് ചോദ്യം ചെയ്യാനാകുമോയെന്നും സർട്ടിഫിക്കറ്റ് നൽകിയ അധികാരിയെ കേള്‍ക്കാതെ കോടതിക്ക് സര്‍ട്ടിഫിക്കറ്റ് തള്ളാനാകുമോയെന്നും ജസ്റ്റിസ് ചോദിച്ചു. സിപിഎം എംഎല്‍എ എ രാജയുടെ ജാതി സര്‍ട്ടിഫിക്കറ്റ് തെറ്റാണെന്ന എതിര്‍ഭാഗത്തിന്‍റെ വാദത്തിനിടെയാണ് കോടതിയുടെ ചോദ്യം. സർട്ടിഫിക്കറ്റ് സൂക്ഷ്മ പരിശോധന നടത്താന്‍ കേരളത്തില്‍ നിയമമില്ല, അങ്ങനെയെങ്കില്‍ ജാതി സർട്ടിഫിക്കറ്റ് വെറും പേപ്പർ മാത്രമാകും തെളിവാകില്ലെന്നും കോടതി നിരീക്ഷിച്ചു. തുടര്‍വാദം ഈ മാസം 25ലേക്ക് മാറ്റി.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan