കൈക്കൂലി നല്‍കുന്നവര്‍ക്കെതിരെയും കേസ് എടുക്കാമെന്ന് സുപ്രീം കോടതി. കള്ളപ്പണ നിരോധന നിയമപ്രകാരം ഇഡിക്ക് കേസ് എടുക്കാമെന്നാണ് സുപ്രീം കോടതി പറയുന്നത്. അഴിമതി നിരോധന നിയമപ്രകാരം കൈക്കൂലി നല്‍കുന്നത് കുറ്റമാണെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ഇഡിക്ക് കുറ്റം ചുമത്താമെന്നും ഉത്തരവില്‍ പറയുന്നു. ഇഡി ചെന്നൈ സോണല്‍ ഓഫീസ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രിം കോടതി ഉത്തരവ്.