രജീഷ് വി രാജ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘സൂപ്പര്‍സ്റ്റാര്‍ കല്യാണി’. ഡയാന ഹമീദ് ആണ് ചിത്രത്തില്‍ കല്യാണിയെന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു കൂട്ടം തൊഴില്‍ അന്വേഷകരുടെ ഉദ്വേഗഭരിതമായ കഥ പറയുന്ന ചിത്രം ഓണം റിലീസിന് തയ്യാറെടുക്കുകയാണ്. ജീവന്‍ ടാക്കീസിന്റെ ബാനറില്‍ എ വി ഗിബ്‌സണ്‍ വിക്ടര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹരിശ്രീ അശോകന്‍, മാല പാര്‍വതി, ജെയിംസ് ഏലിയ, ശ്രീജിത്ത് ബാബു, ശരണ്‍, ആതിര മാധവ്, ഗാധ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗാനരചന രജീഷ് വി രാജ, സംഗീതം സുരേഷ് കാര്‍ത്തിക്. ഹരിശങ്കര്‍, ചിന്‍മയി, ദേവാനന്ദ്, ആനന്ദ് ശ്രീരാജ് തുടങ്ങിയവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. വിപിന്‍ രാജ് ആണ് ക്യാമറ.