കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് സണ്ണി ഡിയോള്‍ ‘ബോര്‍ഡര്‍ 2’ സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജെ പി ദത്ത നിര്‍മ്മിച്ച് സംവിധാനം ചെയ്ത 1997 ലെ ബ്ലോക്ക്ബസ്റ്റര്‍ യുദ്ധ ചിത്രമായ ബോര്‍ഡറിലെ തന്റെ കഥാപാത്രത്തെ വീണ്ടും അദ്ദേഹം അവതരിപ്പിക്കും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ തുടര്‍ഭാഗത്തിന് വരുണ്‍ ധവാന്‍, ദില്‍ജിത് ദോസഞ്ച്, അഹാന്‍ ഷെട്ടി എന്നിവരുള്‍പ്പെടെയുള്ള വന്‍ താരനിരയുണ്ട്. ഇപ്പോള്‍, ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച്, ബോര്‍ഡര്‍ 2 ന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. സിനിമാ സെറ്റില്‍ നിന്നുള്ള ആദ്യ രംഗത്തിന്റെ ക്ലാപ്പ് ബോര്‍ഡ് അടക്കം അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചു. അനുരാഗ് സിംഗ് സംവിധാനം ചെയ്യും. 2026 ജനുവരി 23-ന് ചിത്രം തിയേറ്ററുകളില്‍ എത്തും. 1971 ലെ ലോംഗേവാല യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയത്. അന്ന് ഇന്ത്യയെ ആക്രമിക്കാന്‍ എത്തിയ പാക്കിസ്ഥാന്‍ ടാങ്ക് സ്ട്രൈക്ക് ഫോഴ്സിനെ പ്രതിരോധിക്കുന്ന ഇന്ത്യന്‍ സൈനികരുടെ ഒരു ചെറിയ ബറ്റാലിയന്‍ അതില്‍ വിജയിക്കുന്ന കാഴ്ചയാണ് ബിഗ് സ്‌ക്രീനില്‍ തെളിഞ്ഞത്.