‘മാര്‍ക്കോ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ്എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദ് നിര്‍മിക്കുന്ന, ‘കാട്ടാളനി’ല്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ശ്രദ്ധേയ താരങ്ങളായ സുനിലും കബീര്‍ ദുഹാന്‍ സിങും എത്തുന്നു. നവാഗതനായ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആന്റണി വര്‍ഗീസ് ആണ് നായകന്. നടന് ജഗദീഷും സിദ്ദിഖും പ്രധാന വേഷത്തിലുണ്ട്. പുഷ്പ, ജയിലര്‍, ഗുഡ് ബാഡ് അഗ്ല’, അല വൈകുണ്ഡപുരമുലൂ, മാവീരന്, മാര്‍ക്ക് ആന്റണി, മഗധീര, ടര്‍ബോ തുടങ്ങി ഒട്ടേറെ സിനിമകളില്‍ അതിശയിപ്പിക്കുന്ന പ്രകടനം നടത്തിയിട്ടുള്ളയാളാണ് തമിഴ്, തെലുങ്ക്, മലയാള സിനിമകളിലൂടെ ശ്രദ്ധേയനാണ് സുനില്‍. രണ്ട് പതിറ്റാണ്ടിലേറെയായി സിനിമാലോകത്തുള്ള സുനില്‍ ഇതിനകം ഇരുന്നൂറിലേറെ സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഇന്ത്യന്‍ സിനിമയിലെ അതിശക്തരായ ഓണ്‍-സ്ക്രീന്‍ വില്ലന്മാരില് പ്രധാനിയായ കബീര്‍ ദുഹാന്‍ സിങ് ‘മാര്‍ക്കോ’യിലൂടെ ‘ദ മോസ്റ്റ് ബ്രൂട്ടലിസ്റ്റിക് വില്ലന്‍’ എന്ന് പേരെടുത്തു കഴിഞ്ഞു. ‘തമിഴില്‍ ‘വേതാള’ത്തിലും ‘കാഞ്ചന 3’ യിലും അഭിനയിച്ച് ശ്രദ്ധേയനായ കബീര്‍ വീണ്ടും മലയാളത്തില്‍ അമ്പരപ്പിക്കാന്‍ എത്തുകയാണ്. ചിത്രത്തില്‍ ആക്ഷനൊരുക്കാന്‍ എത്തുന്നത് ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫര്‍ കെച്ച കെംബഡികെ ആണെന്ന് സൂചന.