1 7

നീണ്ടൊരു ഇടവേളക്കുശേഷം സുഹാസിനി മണിരത്‌നം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മലയാള ചിത്രമാണ് ‘അഞ്ചാം പ്രമാണം’. ചിത്രത്തിന്റെ ചിത്രീകരണം കൊടുങ്ങല്ലൂരിനടുത്ത് പൊയ്യയില്‍ ആരംഭിച്ചു. ജയ് ദേവ് സംവിധാനം ചെയ്യുന്ന ഇ ചിത്രം റൂബി എന്‍ഡവര്‍ നിര്‍മ്മിക്കുന്നു. സൈക്കോളജി ത്രില്ലര്‍ ജോണറില്‍ ഒരുക്കുന്ന ഈ ചിത്രം എണ്‍പതു കാലഘട്ടങ്ങളിലെ പുരാതനവും, സമ്പത്തും പ്രതാപം നിറഞ്ഞ തുമായ ഒരു സുറിയാനി ക്രിസ്റ്റ്യന്‍ കുടുംബത്തിന്റെ കഥ പറയുന്നു. ഈ തറവാട്ടിലെ കേന്ദ്ര കഥാപാത്രമായ ഗ്രേസിയെയാണ് സുഹാസിനി അവതരിപ്പിക്കുന്നത്. മറ്റൊരു പ്രധാന കഥാപാത്രമായ ആനിയെ കനി കുസൃതിയും അവതരിപ്പിക്കുന്നു. രണ്‍ജി പണിക്കര്‍, നിമിഷ എലിസബത്ത് ഡീന്‍, ഷെബിന്‍ ബെന്‍സണ്‍, വിനയ് മേനോന്‍, അഖില നാഥ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഷൈനി ആന്റണിയാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *