- സംരക്ഷണം ശാഖയ്ക്ക് മാത്രമല്ല സിപിഎമ്മുകാർക്കും കൊടുത്തിട്ടുണ്ടെന്ന് സുധാകരൻ
സംരക്ഷണം ആർ എസ് എസ് ശാഖയ്ക്ക് മാത്രമല്ല സിപിഎമ്മുകാർക്കും കൊടുത്തിട്ടുണ്ടെന്ന് സുധാകരൻ.
ആർ എസ് എസ് ശാഖക്ക് സംരക്ഷണമൊരുക്കിയിട്ടുണ്ടെന്ന പ്രസ്താവന വിവാദമായപ്പോഴാണ് സുധാകരൻ തങ്ങൾ പണ്ട് സിപിഎമ്മുകാരെയും സംരക്ഷിച്ചിട്ടുണ്ട് എന്ന് വെളിപ്പെടുത്തിയത്.
സി പി എമ്മിന്റെ ഓഫീസുകൾ തർക്കപ്പെട്ടപ്പോഴും സംരക്ഷണം ഒരുക്കിയ ചരിത്രം ഉണ്ടെന്നും സുധാകരൻ അവകാശപ്പെട്ടു.
ശാഖയോടും അവരുടെ ലക്ഷ്യത്തോടും ആർ എസ് എസിനോടും തനിക്ക് ആഭിമുഖ്യമില്ലെന്നും സുധാകരൻ വ്യക്തമാക്കി.
എന്നാൽ അവർക്ക് പറയാനും ജനാധിപത്യ സമൂഹത്തിൽ നിയമ വിധേയമായി പ്രവർത്തിക്കാനും അവകാശമുണ്ടെന്നും അത് മാത്രമാണ് താൻ ചൂണ്ടികാട്ടിയതെന്നുമാണ് സുധാകരൻ പറയുന്നത്.
ആർ എസ് എസിന്റെ നാഗ്പൂർ അടക്കമുള്ള കാര്യാലയങ്ങളിൽ റെയ്ഡ് നടത്തി അവരുടെ പ്രവർത്തകരെ പണ്ട് കോൺഗ്രസ് സർക്കാർ അറസ്റ്റ് ചെയ്തപ്പോൾ അവർക്കുവേണ്ടി ശബ്ദമുയർത്തിയത് സി പി എം ആയിരുന്നു എന്ന ചരിത്രം ആരും മറന്നു പോകരുതെന്നും സുധാകരൻ പറഞ്ഞു.