മാനസിക സമ്മര്‍ദ്ദം പതിവാകുന്നത് ശരീരത്തില്‍ ധാതുക്കളുടെ പോരായ്മയിലേക്ക് നയിക്കാം. ഇത് ന്യൂറോ ട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തനത്തെയും എച്ച്പിഎ (ഹൈപ്പോഥലാമിക്-പിറ്റിയൂട്ടറി-അഡ്രീനല്‍) ഏകോപം തടസ്സപെടുത്തുകയും അതു വഴി സമ്മര്‍ദ്ദത്തെ നേരിടാനുള്ള കഴിവിനെ കുറയ്ക്കുകയും ചെയ്യും. ആരോഗ്യകരമായ ഡയറ്റിലൂടെ സമ്മര്‍ദ്ദത്തെ മറികടക്കാന്‍ നമ്മുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ധാതുക്കള്‍ ഏതൊക്കെയാണെന്ന് നോക്കാം. എച്ച്പിഎ പ്രവര്‍ത്തനത്തില്‍ മഗ്നീഷ്യത്തിന് കോര്‍ട്ടിസോള്‍ നിയന്ത്രണത്തെ സ്വാധീനിക്കാന്‍ സഹായിക്കുന്നു. ഡാര്‍ക്ക് ചോക്ലേറ്റ്, ഇലക്കറികള്‍, അവോക്കാഡോ, വാഴപ്പഴം, കശുവണ്ടി തുടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തില്‍ മഗ്നീഷ്യം നിലനിര്‍ത്താന്‍ സഹായിക്കും.
ന്യൂറോ ട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതിനും അതുവഴി സ്ഥിരമായ മാനസികാവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും സിങ്ക് സഹായിക്കുന്നു. കക്ക, സൂര്യകാന്തി വിത്തുകള്‍, മത്തങ്ങ വിത്തുകള്‍, പയര്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കളില്‍ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്. സെലിനിയം ശരീരത്തെ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കും. തൈറോയ്ഡ് പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതിലൂടെ സ്ട്രെസ് പ്രതികരണങ്ങള്‍ നിയന്ത്രിക്കുന്നതിന് ഇത് കൂടുതല്‍ സഹായിക്കുന്നു. ശരീരത്തില്‍ സോഡിയത്തിന്റെ അളവു നിയന്ത്രിക്കാന്‍ പൊട്ടാസ്യം സഹായിക്കുന്നു. ഇതിലൂടെ ആരോഗ്യകരമായ രക്തസമ്മര്‍ദ്ദം നിലനിര്‍ത്താന്‍ അത്യാന്താപേക്ഷിതമാണ്. വാഴപ്പഴത്തില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്.