പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാൻ തുടങ്ങി. കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്തുകളിൽ ഉള്ളവർക്ക് ഇതുവരെ സൗജന്യ യാത്ര അനുവദിച്ചിരുന്നു. ഇതാണ് കരാർ കമ്പനി റദ്ദാക്കിയത്. എന്നാൽ ടോൾ പിരിവിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടേയും വിവിധ സംഘടനകളുടേയും തീരുമാനം. ഡിവൈഎഫ്ഐ പ്രവർത്തകർ ഇന്നലെ ടോൾ പ്ലാസയിലേക്ക് പ്രകടനം നടത്തിയിരുന്നു.