അ. മുത്തുലിംഗം, ലിയനഗേ അമരകീര്‍ത്തി, ഷോഭാശക്തി, ചക്രവര്‍ത്തി, തക്ഷില സ്വര്‍ണമാലി, സുമുദു നിരാഗി സെനെവിരത്‌നെ, ഹസീന്‍ ആദം, മുഹമ്മദ് റഷ്മി അഹമദ്, തമിഴ്‌നദി, പ്രമീള പ്രദീപന്‍, ഇസുരു ചാമര സോമവീര, സുസാന്ത മൂനമല്‍പേ. ശ്രീലങ്കന്‍ സംസ്‌കാരവൈവിധ്യങ്ങളെയും അധിനിവേശചരിത്രത്തെയും അടിച്ചമര്‍ത്തലുകളെയും ഐക്യപ്പെടലുകളെയും അതിജീവനത്തെയും പ്രണയത്തെയും വിദ്വേഷത്തെയും അടയാളപ്പെടുത്തുന്ന രചനകളുടെ പരിഭാഷ. സിംഹള-തമിഴ് എഴുത്തുകളുടെ വശ്യതയും വൈവിദ്ധ്യവും വിളിച്ചോതുന്ന പന്ത്രണ്ട് എഴുത്തുകാരുടെ കഥകളുടെ സമാഹാരം. ‘ശ്രീലങ്കന്‍ കഥകള്‍’. പരിഭാഷ – എ.കെ. റിയാസ് മുഹമ്മദ്. മാതൃഭൂമി. വില 246 രൂപ.