തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് ജനുവരി-മാര്‍ച്ച് പാദത്തില്‍ മൊത്ത വായ്പകളില്‍ 9.97 ശതമാനം വര്‍ധന രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 80,426 കോടി രൂപയില്‍ നിന്ന് 88,447 കോടി രൂപയായി. മൊത്തം നിക്ഷേപം 5.50 ശതമാനം വര്‍ധനയോടെ 1.01 ലക്ഷം കോടി രൂപയില്‍ നിന്ന് 1.07 ലക്ഷം കോടി രൂപയായി. റീറ്റെയില്‍ നിക്ഷേപങ്ങളില്‍ 7.44 ശതമാനം വര്‍ധനയുണ്ട്. മുന്‍ വര്‍ഷത്തെ സമാന പാദത്തിലെ 97,743 കോടി രൂപയില്‍ നിന്ന് 1.05 ലക്ഷം കോടി രൂപയായി. കറന്റ് അക്കൗണ്ട് സേവിംഗ്സ് അക്കൗണ്ട് നിക്ഷേപം 32,693 കോടി രൂപയില്‍ നിന്ന് 3.17 ശതമാനം ഉയര്‍ന്ന് 33,730 കോടി രൂപയായി. കാസ അനുപാതം 32.08 ശതമാനത്തില്‍ നിന്ന് 31.37 ശതമാനമായി കുറഞ്ഞു. ഡിസംബര്‍ പാദത്തിലെ 31.15 ശതമാനത്തില്‍ നിന്ന് ഇത് മെച്ചപ്പെട്ടുവെന്നത് ബാങ്കിന് ആശ്വാസമാണ്.