റൂം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ശബ്ദാനുഭവം പകരാന്‍ ഏറ്റവും പുതിയ എസ്ആര്‍എസ് എക്‌സ്‌വി 800 പോര്‍ടബിള്‍ സ്പീക്കര്‍ അവതരിപ്പിച്ചു സോണി. 25 മണിക്കൂര്‍ എന്ന മികച്ച ബാറ്ററി ലൈഫുമായി എത്തുന്ന സ്പീക്കര്‍ കേവലം 10 മിനിട്ടു ചാര്‍ജ് ചെയ്താല്‍ 3 മണിക്കൂര്‍ ഉപയോഗിക്കാമെന്നു കമ്പനി പറയുന്നു. വീട്ടിലെ ടിവിയുടെ ഇന്‍ബില്‍റ്റ് സ്പീക്കര്‍ ശബ്ദം പോരെന്നു തോന്നിയാല്‍ ഈ സ്പീക്കറുപയോഗിച്ചു മികവ് കൂട്ടാനാകും. 5 ട്വീറ്ററുകള്‍ എല്ലാ ദിശകളിലും മികച്ച ശബ്ദം നല്‍കുന്നു. പോര്‍ടബിള്‍ സ്പീക്കര്‍ ആയതിനാല്‍ മറ്റൊരിടത്തേക്കു പോകുമ്പോള്‍ നല്ല ഗ്രിപ്പുള്ള ഹാന്‍ഡിലും ബില്‍റ്റ്ഇന്‍ വീലുകളും സഹായകമാകും. 18.5 കിലോഗ്രാമാണ് ഭാരം. 2.4 ജിഗാഹെര്‍ട്‌സ് ഫ്രീക്വന്‍സി റേഞ്ച്. സോണി, മ്യൂസിക് സെന്റര്‍, ഫിയെസ്റ്റബിള്‍ ആപ്പുകള്‍ പ്രവര്‍ത്തിക്കും, ഒപ്പം കരോകെ, ഗിറ്റാര്‍ സംവിധാനങ്ങളും മനോഹരമായി പ്രവര്‍ത്തിക്കും. വാട്ടര്‍ റെസിസ്റ്റന്റ് ഐപിഎഎക്‌സ് 4 റേറ്റിങ് ആണുള്ളത് കൂടാതെ ബ്ലൂടൂത്ത് ഫാസ്റ്റ് പെയറിങ് സംവിധാനവും. കസ്റ്റമൈസ്ഡ് ലൈറ്റിങ് സംവിധാനം സ്പീക്കറിനോടനുബന്ധിച്ചു വരുന്നതിനാല്‍ ആംബിയന്‍സിനും പാട്ടിന്റെ മൂഡിനനുസരിച്ചുമൊക്കെ തീം സജ്ജീകരിക്കാനാകും. സോണി സ്റ്റോറുകളിലും ഷോപിങ് സൈറ്റുകളിലും ഏകദേശം 49,990 രൂപമുതല്‍ വാങ്ങാനാകും.