Untitled 1 7

തമിഴകത്ത് എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിച്ച ഒരു സിനിമയാണ് ‘തിരുച്ചിദ്രമ്പലം’. ധനുഷ് നായകനായ ചിത്രം സംവിധാനം ചെയ്തത് മിത്രന്‍ ജവഹറാണ്. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിതത്തിലെ ഗാനങ്ങളെല്ലാം വന്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ചിത്രത്തിലെ മനോഹരമായ മെലഡിയുടെ ലിറിക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘കണ്ണീര്‍ സിന്ധ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ധനുഷ് ആണ് ഗാനരചന. വിജയ് യേശുദാസ് ഗാനമാലപിച്ചിരിക്കുന്നു. ചിത്രത്തില്‍ ധനുഷും പ്രകാശ് രാജും ചെയ്ത അച്ഛന്‍- മകന്‍ കഥാപാത്രങ്ങളുടെ ബന്ധം ആവിഷ്‌കരിക്കുന്നതാണ് ഗാനരംഗം.

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രമാണ് ‘ആയിഷ’. ചിത്രത്തിന്റെ പുതിയ പോസ്റ്ററും റിലീസ് സംബന്ധിച്ച വിവരവും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ആയിഷ ഒക്ടോബറില്‍ തിയറ്ററുകളില്‍ എത്തുമെന്നാണ് പോസ്റ്റര്‍ പങ്കുവച്ച് മഞ്ജു വാര്യര്‍ കുറിച്ചിരിക്കുന്നത്. ആമിര്‍ പള്ളിക്കലാണ് ചിത്രത്തിന്റെ സംവിധാനം. 7 ഭാഷകളിലായി ഒരുങ്ങുന്ന ചിത്രമാണ് ‘ആയിഷ’. ഇതാദ്യമാണ് മഞ്ജു വാര്യരുടെ ഒരു സിനിമ ഇത്രയും ഭാഷകളില്‍ ഒരുങ്ങുന്നത്. ക്ലാസ്‌മേറ്റ്‌സിലൂടെ ശ്രദ്ധേയയായ നടി രാധികയും ചിത്രത്തില്‍ സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന.

ഓണക്കാലത്ത് മലബാര്‍ മില്‍മയുടെ പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും വില്‍പ്പനയില്‍ റെക്കോര്‍ഡ്. സെപ്തംബര്‍ നാലു മുതല്‍ ഏഴു വരെയുള്ള നാലു ദിവസങ്ങളില്‍ 39.39 ലക്ഷം ലിറ്റര്‍ പാലും 7.18 ലക്ഷം കിലോ തൈരും മലബാര്‍ മേഖലാ യൂണിയന്‍ വില്‍പ്പന നടത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പാല്‍ വില്‍പ്പനയില്‍ 11 ശതമാനത്തിന്റെയും തൈര് വില്‍പനയില്‍ 15 ശതമാനത്തിന്റെയും വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതു കൂടാതെ 496 മെട്രിക് ടണ്‍ നെയ്യും 64 മെട്രിക് ടണ്‍ പേഡയും 5.5 ലക്ഷം പാക്കറ്റ് പാലടയും ഓണക്കാലത്ത് വില്‍പ്പന നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ ഓണം കിറ്റില്‍ ഈ വര്‍ഷവും 50 മില്ലി മില്‍മ നെയ്യ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓണ കിറ്റിലേക്കായി 50 മില്ലിയുടെ 36.15 ലക്ഷം നെയ്യാണ് മലബാര്‍ മില്‍മ നല്‍കിയത്. കണ്‍സ്യൂമര്‍ ഫെഡ് കേരളത്തിലുടനീളം സംഘടിപ്പിച്ച ഓണച്ചന്തകള്‍ വഴി മില്‍മ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ലക്ഷം കിറ്റുകളും വില്‍പ്പന നടത്തി.

ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണ്‍ നിര്‍മ്മിക്കാന്‍ ടാറ്റ ഗ്രൂപ്പ് ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ആപ്പിളിന്റെ വിതരണക്കാരായ തയ് വാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിസ്ട്രോണ്‍ കോര്‍പ്പറേഷനുമായി ടാറ്റ ഗ്രൂപ്പ് ചര്‍ച്ച ആരംഭിച്ചതായാണ് സൂചന. ഇന്ത്യയിലെ ഐഫോണ്‍ നിര്‍മ്മാണം വിപൂലീകരിക്കാന്‍ ആപ്പിളിന് പദ്ധതിയുണ്ട്. ഇതില്‍ പ്രതീക്ഷയര്‍പ്പിച്ച് ആപ്പിളിന്റെ വിതരണക്കാരായ വിസ്ട്രോണുമായി ധാരണയിലെത്താനാണ് ടാറ്റ ഗ്രൂപ്പ് ശ്രമിക്കുന്നത്. വിസ്ട്രോണുമായി സഹകരിച്ച് ഇലക്ട്രോണിക്സ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംയുക്ത സംരംഭം തുടങ്ങാനാണ് ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നത്. ഇതിന് പുറമേ വിതരണശൃംഖല, സംയോജനം തുടങ്ങിയ മേഖലകളിലും വിസ്ട്രോണിനുള്ള കഴിവ് പ്രയോജനപ്പെടുത്തി മേഖലയില്‍ നിര്‍ണായക ശക്തിയായി മാറാനാണ് ടാറ്റ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഇത് യാഥാര്‍ഥ്യമായാല്‍ ആപ്പിള്‍ ഐഫോണ്‍ നിര്‍മ്മിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി ടാറ്റ ഗ്രൂപ്പ് മാറും.

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ഗ്രൂപ്പിന് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നാണ് ഡാസിയ ഡസ്റ്റര്‍ അല്ലെങ്കില്‍ റെനോ ഡസ്റ്റര്‍. 2010 മുതല്‍ വില്‍പ്പനയിലുള്ള ഈ എസ്യുവി നിലവില്‍ അതിന്റെ രണ്ടാം തലമുറയിലാണ്. ഇത് 2017ല്‍ പുറത്തിറക്കി. 2021ല്‍ വാഹനത്തിന് ഒരു മിഡ്-ലൈഫ് ഫെയ്സ്ലിഫ്റ്റ് ലഭിച്ചു. 2024-ല്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന മൂന്നാം തലമുറ ഡസ്റ്ററിന്റെ നിര്‍മ്മാണം റെനോ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. 2023 അവസാനത്തിന് മുമ്പ് ഇത് അവതരിപ്പിക്കപ്പെടും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പുതിയ മോഡല്‍ വൈദ്യുതീകരിച്ച പവര്‍ട്രെയിന്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. യൂറോപ്യന്‍ – സ്‌പെക്ക് മോഡലിന് റെനോ ക്യാപ്ചര്‍ ഇ-ടെക്കിലും നിസാന്‍ ജൂക്ക് ഹൈബ്രിഡിലും വാഗ്ദാനം ചെയ്യുന്ന പ്ലഗ്-ഇന്‍ ഹൈബ്രിഡ് പവര്‍ട്രെയിന്‍ ലഭിക്കും.

മലയാളപുസ്തകത്തിന്റെ ചരിത്രം എന്നതിനപ്പുറം മലയാളപുസ്ത കത്തിന്റെ അനുഭവചരിത്രം എന്ന അനന്യസാധാരണമായ പദവിയി ലേക്ക് ഈ പുസ്തകം കടന്നുനില്‍ക്കുന്നു. ഒരു വായനക്കാരന്റെ അനുഭവലോകങ്ങളും ആ മേഖലയെക്കുറിച്ചുള്ള അടിസ്ഥാന പരമായ വസ്തുതകളും ഇത്രമേല്‍ സൗന്ദര്യാത്മകമായി കൂട്ടിയിണക്കപ്പെട്ട മറ്റൊരു രചന മലയാളത്തിലില്ല. കവിതയെ തൊട്ടുനില്‍ക്കുന്ന ഭാഷയുടെ ലോകമാണ് ഇതിലുള്ളത്. ‘ബുക്സ്റ്റാള്‍ജിയ’. പി.കെ രാജശേഖരന്‍. ഡിസി ബുക്‌സ്. വില 284 രൂപ.

ആഹാരം നിയന്ത്രിക്കുന്നവര്‍ പലപ്പോഴും ചെയ്യുന്ന ഒരു മണ്ടത്തരമാണ് പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്. എന്നാല്‍ രാത്രിയാകുമ്പോള്‍ ഇക്കൂട്ടര്‍ വയറുനിറയെ ഭക്ഷണവും കഴിക്കും. അത്താഴം അമിതമായി കഴിക്കുന്നത് ശരീരഭാരം കൂടുന്നതിന്റെ ഒരു പ്രധാന കാരണമാണ്. ഇത് അമിതവണ്ണത്തിന് കാരണമാകും എന്നുമാത്രമല്ല പ്രമേഹം, ഹൃദ്രോഗം പോലെ പല പ്രശ്നങ്ങള്‍ക്കും വഴിവയ്ക്കും. അമിതമായി ഭക്ഷണം കഴിക്കുന്നതിന് പല കാരണങ്ങളുണ്ട്. ചില ആളുകള്‍ സമ്മര്‍ദ്ദത്തിലാകുമ്പോള്‍ കണക്കില്ലാതെ ഭക്ഷണം അകത്താക്കും. ചിലര്‍ ബോറടിച്ചിരിക്കുമ്പോള്‍ ഭക്ഷണം കഴിച്ചായിരിക്കും ഉന്മേഷം കണ്ടെത്തുന്നത്. എന്നാല്‍ ദിവസേനയുള്ള നമ്മുടെ ആഹാരക്രമം ചിട്ടപ്പെടുത്തുമ്പോള്‍ ചില കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. രാത്രിയില്‍ അമിതമായി ആഹാരം കഴിക്കുന്നത് നിയന്ത്രിക്കാന്‍ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കണം. പ്രോട്ടീന്‍ അടിങ്ങിയ പ്രാതല്‍ ഉറപ്പുവരുത്തണം. ഇടവിട്ടിടവിട്ട് ഭക്ഷണം കഴിക്കാം, എപ്പോഴും ഭക്ഷണത്തില്‍ പ്രോട്ടീന്‍ അടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. മൂന്ന് തവണ വയറുനിറയെ ഭക്ഷണം കഴിക്കുന്നതിന് പകരം അഞ്ചോ ആറോ തവണയായി ചെറിയ അളവില്‍ ഭക്ഷണം കഴിക്കാം. ഡ്രൈ ഫ്രൂട്ട്സ്, ഫ്രഷ് ജ്യൂസ് എന്നിവ ഉള്‍പ്പെടുത്തണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. വെള്ളരിക്ക, തക്കാളി, ക്യാരറ്റ് എന്നിവയുടെ ജ്യൂസ്, മുളപ്പിച്ച പയര്‍ കൊണ്ടുള്ള സാലഡ്, ചപ്പാത്തിയും പച്ചക്കറികളും, സൂപ്പ്, ഗ്രില്‍ഡ് ചിക്കന്‍, ഗ്രില്‍ഡ് ഫിഷ്, പുഴുങ്ങിയ മുട്ട, ഇഡ്ഢലി എന്നവ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും.

‘തിരുച്ചിദ്രമ്പലം’. ധനുഷ് നായകനായ ചിത്രം സംവിധാനം ചെയ്തത് മിത്രന്‍ ജവഹറാണ്. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിതത്തിലെ ഗാനങ്ങളെല്ലാം വന്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ചിത്രത്തിലെ മനോഹരമായ മെലഡിയുടെ ലിറിക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘കണ്ണീര്‍ സിന്ധ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *