ചിയാന്‍ വിക്രം നായകനായി വരാനിരിക്കുന്ന ചിത്രം ആണ് ‘വീര ധീര സൂരന്‍’. വിക്രത്തിന്റെ വീര ധീര സൂരന്റെ സംവിധാനം എസ് യു അരുണ്‍ കുമാറാണ്. വേറിട്ട മേയ്‌ക്കോവറിലാണ് വിക്രം വരാനിരിക്കുന്ന ചിത്രത്തില്‍ ഉണ്ടാകുക. സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ചിയാന്‍ വിക്രം നായകനാകുന്ന ചിത്രത്തിലെ ആദ്യ ഗാനം കള്ളൂരുവാണ് ഇന്നലെ പുറത്തുവിട്ടത്. ചിയാന്‍ വിക്രം നിറഞ്ഞാടുന്ന വരാനിരിക്കുന്ന ചിത്രത്തില്‍ ദുഷറ വിജയനും നിര്‍ണായക വേഷത്തിലുണ്ടാകുമ്പോള്‍ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാകുമെന്നും സൂചനയുണ്ട്. വിക്രമിന്റെ വീര ധീര സൂര സിനിമയില്‍ ഛായാഗ്രാഹകന്‍ തേനി ഈശ്വര്‍ ആണ്. ജി വി പ്രകാശ് കുമാറിന്റെ സംഗീതത്തിനും വീര ധീര സൂരനില്‍ പ്രാധാന്യം ഉണ്ടാകും എന്ന് ഉറപ്പാണെന്നാണ് റിപ്പോര്‍ട്ട്.