സുന്ദീപ് കിഷന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘മൈക്കിള്‍’. രഞ്ജിത്ത് ജെയകൊടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും രഞ്ജിത്ത് ജെയകൊടിയുടേത് തന്നെ. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുക്കുന്ന ‘മൈക്കിളിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. തെലുങ്കിന് പുറമേ മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. അയ്യപ്പ ശര്‍മ, ഗൗതം വാസുദേവ് മേനോന്‍, ദിവ്യാന്‍ശ കൗശിക്, വരുണ്‍ സന്ദേശ്, വിജയ് സേതുപതി, അനസൂയ ഭരദ്വാജ് എന്നിവരും അഭിനയിക്കുന്ന ‘മൈക്കിളി’ലെ ‘നീവുന്റെ ചാലു’ എന്ന മനോഹരമാണ് ഗാനമാണ് പുറത്തുവിട്ടത്. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ലോകേഷ് കനകരാജിന്റെ ആദ്യ ചിത്രമായ ‘മാനഗര’ത്തിലടക്കമുള്ള ചിത്രങ്ങളില്‍ സുപ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച് തമിഴില്‍ ശ്രദ്ധേയനായ സുന്ദീപ് കിഷന്‍ ധനുഷ് നായകനാകുന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.