സംവിധായകന്‍ ലാല്‍ജോസ് ആദ്യമായി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘കോലാഹല’ത്തിലെ ‘കാണുമ്പോള്‍ കാണുമ്പോള്‍’എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്തു. വിഷ്ണു ശിവശങ്കര്‍ സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയത് ഗണേഷ് മലയത്ത് ആണ്. വിധു പ്രതാപ് ആണ് ഗാനം ആലപിച്ചിരിക്കുന്നതും. ‘ഭഗവാന്‍ ദാസന്റെ രാമരാജ്യം’ എന്ന ചിത്രത്തിന് ശേഷം റഷീദ് പറമ്പില്‍ സംവിധാനം ചെയ്യുന്ന ചിത്രം തീര്‍ത്തും കോമഡി ഫാമിലി ഡ്രാമ വിഭാഗത്തിലുള്ളതാണ്. നവാഗതനായ വിശാല്‍ വിശ്വനാഥിന്റേതാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സന്തോഷ് പുത്തന്‍, കുമാര്‍ സുനില്‍, അച്യുതാനന്ദന്‍, സ്വാതി മോഹനന്‍, ചിത്ര പ്രസാദ്, പ്രിയ ശ്രീജിത്ത്, അനുഷ അരവിന്ദാക്ഷന്‍, രാജേഷ് നായര്‍, സത്യന്‍ ചവറ, വിഷ്ണു ബാലകൃഷ്ണന്‍, രാജീവ് പിള്ളത്ത്, വിശാല്‍ വിശ്വനാഥന്‍, ശരണ്‍ പണിക്കര്‍, സത്യന്‍ പ്രഭാപുരം, അഫ്‌സല്‍ കെ അസീസ്, ദില്‍ഷ, ആരതി മുരളീധരന്‍, ദേവി കൃഷ്ണ, ജയറാം രാമു, ശ്രീലക്ഷ്മി എസ്, അലി മര്‍വെല്‍, ഗിരീഷ് ഓങ്ങല്ലുര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.