നാരുകള്‍, വിറ്റാമിനുകള്‍, കാര്‍ബോഹൈഡ്രേറ്റ്സ്, പ്രോട്ടീന്‍, ഇരുമ്പ് എന്നിവ ധാരാളമായി അടങ്ങിയ ഒരു ഭക്ഷണമാണ് വാള്‍നട്ട്. ദിവസവും ഒരു പിടി വാള്‍നട്ട് കഴിക്കുന്നത് ഭക്ഷണത്തിന്റെ പോഷകമൂല്യം വര്‍ദ്ധിപ്പിക്കും. കൂടാതെ ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. വാള്‍നട്ട് കഴിക്കാനുള്ള ഏറ്റവും നല്ല വഴികളില്‍ ഒന്ന് രാത്രി മുഴുവന്‍ കുതിര്‍ത്ത ശേഷം രാവിലെ കഴിക്കുക എന്നതാണ്. 2-4 വാള്‍നട്ട് ഒരു കപ്പ് വെള്ളത്തില്‍ രാത്രി മുക്കിവയ്ക്കുക. പിറ്റേന്ന് രാവിലെ കുതിര്‍ത്ത വാള്‍നട്ട് കഴിക്കുക. ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കുതിര്‍ത്ത വാള്‍നട്ട് സഹായിക്കും. വാള്‍നട്ട് കുതിര്‍ക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തിന് പോഷകങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ കഴിയും. മെലറ്റോണിന്‍ എന്ന രാസവസ്തു അടങ്ങിയതിനാല്‍ വാള്‍നട്ട് കഴിക്കുന്നതിലൂടെ നല്ല ഉറക്കം ലഭിക്കും. രാവിലെയും കിടക്കുന്നതിന് തൊട്ടുമുമ്പും കുതിര്‍ത്ത വാള്‍നട്ട് കഴിച്ചാല്‍ നല്ല ഉറക്കം ലഭിക്കും. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ആരോഗ്യകരവും ശക്തവുമായ രോഗപ്രതിരോധ ലഭിക്കുന്നത് വൈറല്‍ പനിയ്ക്ക് ജലദോഷത്തിനും രോഗങ്ങള്‍ക്കുമുള്ള സാധ്യത കുറയ്ക്കുന്നു. മറ്റേതൊരു നട്സിനെക്കാളും വാള്‍നട്ടില്‍ ഏറ്റവും ഉയര്‍ന്ന ആന്റിഓക്സിഡന്റ് പ്രവര്‍ത്തനമുണ്ട്. വേനല്‍ക്കാലത്ത് പലപ്പോഴും സമ്പര്‍ക്കം പുലര്‍ത്തുന്ന അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് നമ്മുടെ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ആന്റിഓക്സിഡന്റുകള്‍ സഹായിക്കും. വാള്‍നട്ടില്‍ കാണപ്പെടുന്ന പോളിഫെനോള്‍സ് വീക്കം, ഓക്സിഡേറ്റീവ് കേടുപാടുകള്‍ എന്നിവയ്ക്കെതിരായ പോരാട്ടത്തില്‍ സഹായിക്കും. ഉയര്‍ന്ന മോശം എല്‍ഡിഎല്‍ കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡ് അളവ് എന്നിവയുമായി ഹൃദ്രോഗ സാധ്യത വളരെക്കാലമായി ബന്ധപ്പെട്ടിരിക്കുന്നു. വാള്‍നട്ട് പതിവായി കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.