ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഒരു നിശബ്ദ കൊലയാളിയാണ്. കാലക്രമേണ ധമനികള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ഹൃദയാഘാതത്തിന് വരെ കാരണമാവുകയും ചെയ്യാം. രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചില്ലെങ്കില്‍ അത് വൃക്കയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കാം. കാഴ്ചക്കുറവ്, ഓര്‍മ്മക്കുറവ് എന്നവയ്ക്കും കാരണമാകും. ഉറക്കത്തില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പലവിധത്തില്‍ പ്രകടമാകാം. കൂര്‍ക്കം വലി തൊട്ട് രാത്രിയില്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതു വരെ രക്തസമ്മര്‍ദ്ദം കൂടുന്നതിന്റെ ലക്ഷണമാകാം. എന്‍പിജെ ഡിജിറ്റല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ രാത്രിയില്‍ ധാരാളം കൂര്‍ക്കം വലിക്കുന്ന ആളുകള്‍ക്ക് രക്തസമ്മര്‍ദ്ദം കൂടുതലാണെന്ന് പറയുന്നു. ശരീരം കാണിക്കുന്ന റെഡ് ഫ്‌ലാഗുകള്‍ തിരിച്ചറിയാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ഒരു പ്രധാന ലക്ഷണമാണ് കൂര്‍ക്കം വലി. പ്രത്യേകിച്ച് ശ്വാസോച്ഛ്വാസം തടസപ്പെടുത്തിക്കൊണ്ടുള്ള കൂര്‍ക്കം വലി. സ്ലീപ് അപ്നോയ എന്നാണ് ഇത്തരത്തില്‍ കൂര്‍ക്കം വലിക്കുന്നതിനെ വിളിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ കാരണമായ ഇടുങ്ങിയ രക്തക്കുഴലുകള്‍ കാരണം രക്തപ്രവാഹം പരിമിതപ്പെടുത്തുന്നതായും ഇത് സൂചിപ്പിക്കാം. സമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിങ്ങനെ പല കാര്യങ്ങള്‍ ഉറക്കമില്ലായ്മയ്ക്ക് കാരണമാകുമെങ്കിലും ഹൈപ്പര്‍ടെന്‍ഷന്‍ ശരീരത്തിന്റെ സ്വാഭാവിക ഉറക്ക-ഉണര്‍വ് ചക്രത്തെ തടസ്സപ്പെടുത്തും. രാത്രി ഉറക്കം നഷ്ടപ്പെടാന്‍ കാരണമാകുന്നു. നോക്റ്റൂറിയ അല്ലെങ്കില്‍ രാത്രിയില്‍ അമിതമായ മൂത്രമൊഴിക്കല്‍ എന്നത് ഹൈപ്പര്‍ടെന്‍ഷന്റെ ലക്ഷണമാകാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വൃക്കയെ ബാധിക്കുകയും ഇത് മൂത്രത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കുന്നു. ഉറക്കമുണരുമ്പോഴോ രാത്രിയിലോ തലവേദന അനുഭവപ്പെടുന്നതും രാത്രിയിലെ ഹൈപ്പര്‍ടെന്‍ഷന്റെ ലക്ഷണമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലമുണ്ടാകുന്ന തലവേദനകള്‍ രാവിലെയാണ് ഏറ്റവും തീവ്രമാകുന്നത്. ഉറക്കത്തില്‍ സ്വാഭാവികമായും രക്തസമ്മര്‍ദ്ദം ഉയരുകയും അതിരാവിലെ കൂടുകയും ചെയ്യും.