യു.എസിലേക്കുള്ള ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി ചരിത്രത്തിലാദ്യമായി ഡയമണ്ട്സ് കയറ്റുമതിയെ മറികടന്നു. 2024 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദം മുതലാണ് ട്രെന്‍ഡ് മാറ്റം. ജൂണില്‍ അവസാനിച്ച പാദത്തില്‍ രണ്ട് ബില്യണ്‍ ഡോളറായിരുന്നു ഇന്ത്യയുടെ സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതി. ഈ പാദത്തില്‍ ഡയമണ്ട് കയറ്റുമതി 1.44 ബില്യണ്‍ ഡോളറുമായിരുന്നു. ഡിസംബര്‍ പാദത്തില്‍ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 1.42 ബില്യണ്‍ ഡോളറായിരുന്നു. ഈ ഘട്ടത്തില്‍ 1.3 ബില്യണ്‍ ഡോളറിന്റെ ഡയമണ്ട്സ് ആണ് ഇന്ത്യ യു.എസിലേക്ക് കയറ്റുമതി ചെയ്തത്. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 43 ശതമാനം ഉയര്‍ന്നപ്പോള്‍ ഡയമണ്ട്സില്‍ 4.6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയില്‍ നിന്ന് യു.എസിലേക്കുള്ള കയറ്റുമതിയില്‍ സ്മാര്‍ട്ട്ഫോണ്‍ നാലാം സ്ഥാനത്തെത്തി. ഇന്ത്യയില്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ്സ് സ്‌കീം ആണ് സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയില്‍ വഴിത്തിരിവായത്.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan