വണ്ണം കുറയ്ക്കുന്നതിന് അത്താഴം ഒഴിവാക്കുന്നത് ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തുന്നത്. ചില സന്ദര്‍ഭങ്ങളില്‍ ഇത് പെട്ടെന്ന് ശരീരഭാരം കുറയ്ക്കാന്‍ ഇടയാക്കുമെങ്കിലും ഇത് വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും വിദഗ്ധര്‍ പറയുന്നു. കൂടാതെ, ഒഴിഞ്ഞ വയറുമായി ഉറങ്ങാന്‍ പോകുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിലേക്കും നയിച്ചേക്കാം. കാരണം ഇത് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഒഴിഞ്ഞ വയറോടെ കിടക്കുന്നത് മൂലം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പ്രാതലിന് അമിത അളവില്‍ ഭക്ഷണം കഴിക്കുന്നതിനും ഇടയാക്കും. ഇത് മെറ്റബോളിസം മന്ദഗതിയിലാക്കുകയും ചെയ്യും. അതിന്റെ ഫലമായി ശരീരഭാരം കൂടുകയും ചെയ്യാം. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അത്താഴം പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന് പകരം ഏറ്റവും കുറഞ്ഞ അളവില്‍ പോഷക സമൃദ്ധമായ ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുകയാണ് വേണ്ടത്. കൂടാതെ, അത്താഴം ഒഴിവാക്കുന്നത് ശരീരം കോര്‍ട്ടിസോളിന്റെ (സ്‌ട്രെസ് ഹോര്‍മോണ്‍) ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നയിക്കും. ഇത് കൂടുതല്‍ സമ്മര്‍ദ്ദത്തിനും അമിത വിശപ്പിനും ഇടയാക്കും. അത്താഴം ഒഴിവാക്കുന്നത് ദൈനംദിന കലോറി ഉപഭോഗം കുറയ്ക്കാന്‍ സഹായിച്ചേക്കാം. പക്ഷേ ഇത് നല്ലൊരു ശീലമല്ല. പകലോ രാത്രിയോ അമിതമായി ഭക്ഷണം കഴിക്കാന്‍ ഇടയാക്കും. ഇത് മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും പോഷകാഹാര കുറവുകളുടെ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നും വിദഗ്ധര്‍ പറയുന്നു. കൂടാതെ, രാത്രി ആഹാരം പൂര്‍ണ്ണമായും ഒഴിവാക്കുന്നത് നെഞ്ചെരിച്ചില്‍, അസിഡിറ്റി, മലബന്ധം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുമെന്നും ആരോ?ഗ്യ വിദഗ്ധര്‍ പറയുന്നു. എപ്പോഴും രാത്രി കിടക്കുന്നതിന് രണ്ടോ മൂന്നോ മണിക്കൂര്‍ മുമ്പ് തന്നെ അത്താഴം കഴിക്കുന്നത് പതിവാക്കുക.